ന്യൂദല്‍ഹി: ഇന്ത്യയുടെ എണ്ണ-പ്രകൃതിവാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ ഒരു നയാപൈസ നികുതി ഈടാക്കുന്നില്ലെന്ന് ഇറാന്റെ നയതന്ത്ര പ്രതിനിധി. ഇന്ത്യയും ഇറാനും തമ്മിലുള്ള ഗാഢമായ നയതന്ത്രബന്ധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യാസര്‍ക്കാരില്‍ നിന്നും ചരക്കുക്കപ്പലുകള്‍ക്ക് ഇറാന്‍ വന്‍തുക നികുതി ഈടാക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഇറാന്റെ നയതന്ത്രപ്രതിനിധി. ദല്‍ഹിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇറാന്റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ ചില ബിജെപി വിരുദ്ധക്യാമ്പുകളാണ് ഇറാന്‍ ഇന്ത്യയുടെ ചരക്കുകപ്പലുകള്‍ക്ക് വന്‍തുക നികുതി ഈടാക്കുന്നുവെന്ന് ആരോപിച്ചിരുന്നത്.
















