തിരുവനന്തപുരം : സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ആർ എസ് എസ് അംഗത്വം നിഷേധിക്കുന്നതെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി കെ പി ശശികല ടീച്ചർ. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ചോദ്യമെന്ന നിലയിലാണ് ബിനോയ് വിശ്വം ഇക്കാര്യം ഉന്നയിച്ചത്.
ഇതിന് രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്നാണ് ശശികല ടീച്ചറുടെ മറുപടി. ‘ കമ്മിയാണല്ലോ
അന്തം ബഹൂത്ത് കമ്മി ഹേ
സഖവേ
രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ച് പത്തുവട്ടം ഇമ്പോസിഷൻ എഴുതിയിട്ട് ക്ലാസ്സിൽ കേറിയാ മതി
പിന്നെ സഖാവേ
വനിതാ സംവരണം നിയമനിർമ്മാണ സഭകളിലേക്കല്ലേ
അവിടെ മത്സരിക്കുക രാഷ്‌ട്രീയ പാർട്ടികൾ അല്ലേ ?
RSS എപ്പോഴാ രാഷ്‌ട്രീയ പാർട്ടി യായത്.
പിന്നെ 100% സീറ്റും വനിതകൾക്കായാലും സംഘപരിവാറിൽ മത്സരിക്കാൻ പറ്റിയ ചുണക്കുട്ടികൾ വിവിധ സംഘടനകളിലുണ്ട്
You Don’t worry സഖാവേ‘ എന്നാണ് ശശികല ടീച്ചറുടെ വാക്കുകൾ.













