ഇസ്ലാമബാദ് :ഇറാനെതിരായ യുദ്ധത്തില്‍ സൗദിയ്‌ക്കൊപ്പം പാകിസ്ഥാനും പങ്കാളിയാകുന്നു. യുഎസ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ 13000 സൈനികരെയും 10 മുതല്‍ 18 വരെയുള്ള പാക് യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുകയാണ്. ഇതോടെ പാകിസ്ഥാനെ ഇറാന്‍ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇറാന്‍ മിസൈലുകളുടെ ദൂരപരിധിയ്‌ക്കുള്ളിലാണ് പാകിസ്ഥാന്‍ എന്നതിനാല്‍ അവര്‍ക്ക് മിസൈലുകള്‍ പാകിസ്ഥാനിലേക്കും തൊടുക്കാവുന്നതേയുള്ളൂ. അതായത് ഇന്ത്യയുടെ പടിവാതില്‍ക്കലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം എത്തിയിരിക്കുന്നു എന്നര്‍ത്ഥം.
യുദ്ധത്തില്‍ പാകിസ്ഥാനെ മധ്യസ്ഥനാക്കി നിര്ത്തിക്കൊണ്ട് യുഎസ് തന്നെയാണ് പാകിസ്ഥാനെ പതുക്കെ യുദ്ധത്തിലേക്ക് പിടിച്ചിട്ടിരിക്കുന്നതെന്ന് പറയുന്നു. അല്ലെങ്കില്‍ 13000 പട്ടാളക്കാരെ സൗദിയിലേക്ക് അയയ്‌ക്കന്‍ സാധാരണ നിലയില്‍ പാകിസ്ഥാന്‍ തയ്യറാവില്ല. ഇതിന് പുറമെ 18 പാക് യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നതിന് പിന്നിലെ പ്രേരകശക്തി അമേരിക്ക തന്നെയായിരിക്കുമെന്ന് കരുതുന്നു.
പണ്ട് അമേരിക്കയില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയിട്ടുള്ള എഫ് 16 യുദ്ധവിമാനം വരെ സൗദിയിലേക്ക് അയച്ചിട്ടുണ്ട്. സൗദിയിലെ കിംഗ് അബ്ദുള്‍ അസീസ് വ്യോമത്താവളത്തില്‍ ആണ് പാകിസ്ഥാന്‍ അവരുടെ സൈനികരെയും യുദ്ധവിമാനങ്ങളെയും എത്തിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സൗദി അറേബ്യയില്‍ എത്തി. വൈകാതെ ഇറാനെതിരായ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈനികരെ ഉപയോഗിക്കാനാണ് യുഎസ് പദ്ധതി എന്ന് കരുതുന്നു.
എന്തായാലും ഇതിന് ബദലായി സൗദി അറേബ്യ വന്‍തുക പാകിസ്ഥാന് ധനസഹായമായി നല്‍കാമെന്നേറ്റിട്ടുണ്ട്. ഇതും അമേരിക്കയുടെ സമ്മര്‍ദ്ദപ്രകാരം സൗദി നല്‍കിയതാണെന്ന് കരുതുന്നു. ഏകദേശം 500 കോടി ഡോളര്‍ ആണ് സൗദി പാകിസ്ഥാന് സാമ്പത്തിക സഹായമായി നല്‍കുക.
യുഎഇയ്‌ക്ക് നല‍്കാനുള്ള കടം വീട്ടാന്‍ ഈ തുകയുടെ ഒരു ഭാഗം പാകിസ്ഥാന്‍ വിനിയോഗിക്കുമെന്ന് കരുതുന്നു. പാകിസ്ഥാന് കടമായി നല്‍കിയ തുക ഈയിടെ യുഎഇ തിരിച്ചുചോദിച്ചിരുന്നു.















