തിരുവനന്തപുരം: പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ് . പത്തുകാണി കടയാറവീട്ടില്‍ മോജോയ്‌ക്ക് ആണ് വെട്ടേറ്റത്. കൂട്ടപ്പു ചരുവിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ വെട്ടിയത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മോജോയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ആണ് സംഭവം. പതിവായി മകളെ മര്‍ദിക്കുന്ന മോജോയെ ദാസ് പലതവണ താക്കീത് ചെയ്‌തെങ്കിലും വകവച്ചില്ല.
ശനിയാഴ്ച രാത്രിയും മദ്യലഹരിയില്‍ മോജോ ഭാര്യയെ ആക്രമിച്ചു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന മോജോയെ ദാസ് വെട്ടിവീഴ്‌ത്തിയത്.
സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ദാസിനെ വെള്ളറട പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















