തിരുവനന്തപുരം: കുംഭമേള വൈറൽ താരം മൊണാലിസയെ കല്യാണം കഴിപ്പിച്ചതിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ സിപിഎം നേതാക്കന്മാരുടെ രാഷ്‌ട്രീയ നിലവാരം ഈ ഒറ്റ സംഭവത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ പറ്റുമെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും അബ്ദുള്ളകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപി വിരോധവും,മുസ്ലിം പ്രീണന രാഷ്‌ട്രീയവും തലക്കുപിടിച്ച് പിരാന്തായി പോയ നേതാക്കളാണ് ഇവരൊക്കെ എന്ന് പറഞ്ഞാൽ എന്നെ കുറ്റപ്പെടുത്തരുത്.
കുംഭമേളയുള്ള വിരോധം ,ലൗ ജിഹാദിനുള്ള സ്നേഹം ഇതൊക്കെ പ്രകടിപ്പിച്ചലാണ് യഥാർത്ഥ മതേതരവാദിയാവുക എന്നാണ് ഇവരുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
കുംഭമേള വൈറൽ താരം മൈനർ ഭർത്താവ് ഫർമാൻ ഖാൻ എതിരെ പോക്സോ കേസ്
ഇതാണ് പ്രധാന വാർത്ത
കേരളത്തിലെ സിപിഎം നേതാക്കന്മാരുടെ രാഷ്‌ട്രീയ നിലവാരം ഈ ഒറ്റ സംഭവത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ പറ്റും
“ഇതാണ് യഥാർത്ഥ കേരള സ്റ്റോറി
കല്യാണം നടന്നത് സ്വർഗത്തിൽ വച്ചാണ് “..
ഗോവിന്ദൻ മാസ്റ്ററുടെയും ഡബിൾ A റഹീമിന്റെയും സാന്നിധ്യത്തിൽ നിക്കാഹിന്റെ പ്രധാന പരികർമ്മി മന്ത്രി ശിവൻകുട്ടി പറഞ്ഞതാണ് മേലെ കൊടുത്തത്.
ബി ജെ പി വിരോധവും,മുസ്ലിം പ്രീണന രാഷ്‌ട്രീയവും തലക്കുപിടിച്ച് പിരാന്തായി പോയ നേതാക്കളാണ് ഇവരൊക്കെ എന്ന് പറഞ്ഞാൽ എന്നെ കുറ്റപ്പെടുത്തരുത്.
കുംഭമേളയുള്ള വിരോധം, ലൗ ജിഹാദിനുള്ള സ്നേഹം ഇതൊക്കെ പ്രകടിപ്പിച്ചലാണ്
യഥാർത്ഥ മതേതരവാദിയാവുക എന്നാണ് ഇവരുടെ ധാരണ..
ഓരോ വിഷയത്തിലും കേരളം എടുക്കുന്ന ഹിപ്പോക്രസി ..
അതിൻറെ ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഈ പുലിവാല് പിടിച്ച കല്യാണം.
ഗോവിന്ദൻ മാഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുക്കണം രാജ്യം മനസ്സിലാക്കണം ഇവരുടെ കപട കേരള സ്റ്റോറിയുടെ ചീഞ്ഞ കഥകൾ
















