ന്യൂദല്‍ഹി: പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും. പ്രതിപക്ഷവുമായി കൂടിയാലോചന നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. പ്രതിപക്ഷവുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം മതി ബില്‍ അവതരണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം വിഷയം ചര്‍ച്ച ചെയ്തതായും പ്രതിപക്ഷ പാ
ര്‍ട്ടികളുമായി ചേര്‍ന്ന് കൂട്ടായ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വനിതാ സംവരണ ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു.













