ന്യൂദല്‍ഹി:: പാകിസ്ഥാന് എന്നും പേടിസ്വപ്നമാണ് ഇന്ത്യയുടെ നാവികസേന. ഇതിന് പ്രധാനകാരണം ഇന്ത്യന്‍ നാവികസേനയുടെ ശത്രൂനീക്കങ്ങളെ മണത്തറിയാനും അതിനൊത്ത വിധം അടികൊടുക്കാനുമുള്ള കഴിവ് തന്നെ. കിസ്ഥാനെ നടുക്കിയ ഇന്ത്യന്‍ നാവികസേനയുടെ ഒരു കഥ ഇത്തരുണത്തില്‍ ഓര്‍ക്കാം.
2021 ഫെബ്രുവരി. പാകിസ്ഥാന്‍ ഇന്ത്യന്‍ നാവികസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു ശ്രമം നടത്തി. ഫ്രാന്‍സില്‍ നിന്നും വാങ്ങിയ പിഎന്‍എസ് സാദ് എന്ന മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് ഇന്ത്യന്‍ നാവികസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ മുങ്ങിക്കിടന്ന് ഇന്ത്യയുടെ നാവികസേനയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു പിഎന്‍എസ് സാദ്. ഇന്ത്യന്‍ നാവികസേന ഇത് കാണുന്നില്ലെന്നായിരുന്നു പാകിസ്ഥാന്‍ കരുതിയത്. പക്ഷെ ഈ മുങ്ങിക്കപ്പലിനെ ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കൊത്ത, ഐഎന്‍എസ് ചെന്നൈ എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും , ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ജാഗ്രതയോടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇത് പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ അറിയാത്ത മറ്റൊരു നീക്കം ഇന്ത്യന്‍ നാവികസേന നടത്തുന്നുണ്ടായിരുന്നു.
ആകാശത്ത് മുങ്ങിക്കപ്പലുകളെ വേടയാടുന്ന കഴുകുന്‍ എന്ന് അറിയപ്പെടുന്ന പി8ഐ പൊസീഡണ്‍ എന്ന യുദ്ധവിമാനം കടലിനടിയില്‍ ആരുമറിയാതെ മുങ്ങിക്കിടന്ന് ഇന്ത്യന്‍ നാവികസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പാകിസ്ഥാന്റെ ആ മുങ്ങിക്കപ്പലിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കൊത്ത, ഐഎന്‍എസ് ചെന്നൈ എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും പിന്നെ സ്കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലായ ഐഎന്‍എസ് കരാഞ്ചും കടലിനടിയില്‍ മൂന്ന് തലങ്ങളിലായി വിന്യസിക്കപ്പെട്ടു. ഇനി ഒരു ഉത്തരവേ വേണ്ടൂ. അത് കിട്ടിക്കഴിഞ്ഞാല്‍ പാകിസ്ഥാന്റെ ഈ മുങ്ങിക്കപ്പലിനെ ഭസ്കമാക്കും. അതോടെ പാകിസ്ഥാന്‍ ഭയന്നുപോയി. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ നാവികസേനയോട് മാപ്പ് ചോദിച്ചു പാകിസ്ഥാന്‍. ഒടുവില്‍ ഇന്ത്യന്‍ നാവികസേന അനുവാദം നല്‍കിയതോടെ ഈ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ കറാച്ചിയിലേക്ക് പാഞ്ഞുപോയി. പാകിസ്ഥാന്‍ എന്നെന്നും ഇന്ത്യന്‍ നാവികസേനയുടെ ഈ കരുത്ത് ഓര്‍ത്ത് നടുങ്ങും. അതുകൊണ്ടാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷന്‍ സിന്ദൂറില്‍ അവരുടെ പണി തുടങ്ങാന്‍ പോകുന്നതിന് മുന്‍പേ പാകിസ്ഥാന്‍ മുട്ടില്‍ വീണ് കരഞ്ഞ് ഇന്ത്യയോട് വെടനിര്‍ത്തലിന് യാചിച്ചത്.
















