കണ്ണൂര്‍: തളിപ്പറമ്പ് മയ്യിലില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശി ബ്രാഞ്ച് കമ്മിറ്റി അംഗം പി.പി.പ്രകാശനാണ് കുത്തേറ്റത്.
കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്.കൃഷ്ണന്‍ എന്ന ആളാണ് പ്രകാശനെ കുത്തിയതെന്നാണ് ആരോപണം.
പരിക്കേറ്റ പ്രകാശന്‍ കണ്ണൂരിലെ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വയറ്റിലാണ് കുത്തേറ്റത്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തി.
വൈകിട്ട് പോളിംഗിന് ശേഷമാണ് അക്രമം ഉണ്ടായത്. ഇരുവരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതടക്കം കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
















