കോട്ടയം: എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വച്ചതുമായി ബന്ധപ്പെട്ട് പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലും പൊലീസും തമ്മില്‍ വാക്കേറ്റം.
പോളിംഗ് ബൂത്തില്‍നിന്നുള്ള നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം.തര്‍ക്കത്തിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, താന്‍ കഴിഞ്ഞ 35 വര്‍ഷമായി പൊതുരംഗത്ത് സജീവമാണെന്നും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മേയ് 20 വരെ താന്‍ തന്നെയാണ് ഇവിടുത്തെ എംഎല്‍എ എന്നും പൊലീസിനോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനും അദ്ദേഹം വെല്ലുവിളിച്ചു.
ഡിജിപിക്കും മുകളിലാണ് തന്റെ റാങ്ക്. തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും എംഎല്‍എ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനോട് എംഎല്‍എ കയര്‍ത്ത് സംസാരിച്ചതിനെ തുടര്‍ന്ന് നിയമം തെറ്റിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയ്‌ക്ക് മറുപടി നല്‍കുന്നതെന്നും ദൃശ്യങ്ങളിലുണ്ട്.
















