ടെഹ്റാന്: പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കൊടുക്കേണ്ടത് നോബെല്‍ സമ്മാനമല്ല, അടിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസമുയരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാന് പ്രധാനമന്ത്രിയ്ക്കും പാകിസ്ഥാന് ഫീല്‍ഡ് മാര്‍ഷലിനും എതിരെ പരിഹാസം ഉയരുന്നത്.
പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇറാനുമായി യുഎസും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചത്. യുഎസ് എഴുതി നല്കിയ കുറിപ്പ് അതേ പടി വായിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. ഇറാനുമായി യുഎസും അവരുടെ സഖ്യകക്ഷിയായ ഇസ്രയേലും ലെബനോനില്‍ ഉള്‍പ്പെടെ വെടിനിര്ത്തിയെന്നാണ് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. പക്ഷെ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എല്ലാ വെടിനിര്‍ത്തല്‍ വ്യവസ്ഥകളെയും ലംഘിച്ച് ഇസ്രയേല്‍ ലെബനോനില്‍ 254 പേരുടെ മരണത്തിനിടയാക്കിയ കനത്ത ബോംബാക്രമണം നടത്തിയത്. അമേരിക്കയുടെ കയ്യിലെ കളിപ്പാവയായി മാറിയ പാകിസ്ഥാന് ഒരിയ്ക്കല്‍ കൂടി തിരിച്ചടി കിട്ടിയിരിക്കുകയാണ്.
ഇതിന് പിന്നാലെ ഇറാന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഹോര്‍മുസ് കടലിടുക്കില്‍ മാത്രമല്ല, ഇറാനിലാകെ കനത്ത ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും എതിരെ പരിഹാസങ്ങള്‍ ഉയരുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന്റെ പേരില്‍ ഇരുവര്‍ക്കും നോബേല്‍ സമ്മാനം നല്‍കണമെന്ന് പല പാകിസ്ഥാനികളും സമൂഹമാധ്യമങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ സമാധാനം പൊളിഞ്ഞതോടെ ഇവര്‍ക്ക് നല്‍കേണ്ടത് നോബേല്‍ സമ്മാനമല്ല അടിയാണെന്ന പരിഹാസം ഉയരുന്നത്.
















