കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹലിയക്കെതിരെ സിപിഎം പരാതി നല്‍കി.സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാണ് ആക്ഷേപം.സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ലിനീഷാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയത്.
ഒരു കുടുംബം അതിദാരിദ്ര്യത്തില്‍ ആണെന്നും 18 വര്‍ഷമായി സര്‍ക്കാര്‍ ഇവര്‍ക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യന്‍ കരസേനയില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ഇവര്‍ക്ക് വീട് ലഭിക്കില്ല.
ഇത് മറച്ചു വച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂര്‍ സ്വദേശിനി സഫീറ പരാതി നല്‍കിയിരുന്നു.















