മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്കർ. അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരം ഇന്ന് സീരിയലുകളിലാണ് സജീവം. സോഷ്യൽമീഡിയയിലും ആക്ടീവായ താരം പങ്കിട്ട പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘ ഞാൻ നല്ലൊരു നടിയല്ല. ആയിരുന്നുവെങ്കിൽ അവസരങ്ങൾ ലഭിക്കുമായിരുന്നു. ഏതെങ്കിലും കഥാപാത്രമായി നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം എന്റെ സംവിധായകൻ എന്നെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു എന്നതാണ്. ഞാൻ ബോൺ ആക്ടറല്ല. ട്രെയിൻഡ് ആക്ടറാണ്.
അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. അംബാസിഡർ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്. ചൈനക്കാരുടെ മുഖത്തിന് സമാനം. എനിക്ക് പതിമൂന്ന്, പതിനാല് വയസുള്ള സമയത്ത് എന്റെ അമ്മയുടെ സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു ഐശ്വര്യ സിനിമയിൽ അരങ്ങേറാൻ ചാൻസുണ്ടോയെന്ന്. അവൾക്ക് അതിലൊന്നും താൽപര്യമില്ലെന്ന് അമ്മ മറുപടിയായി പറയും.
അത് നന്നായി അവളെ സിനിമയിലേക്ക് വിടാത്തതാണ് നല്ലത് എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എന്റെ ലുക്ക്. ഞാൻ ഒരു ആവറേജ് ലുക്ക് മാത്രമുള്ള സ്ത്രീയാണ് അത് എനിക്ക് അറിയാം. എന്റെ കുടുംബത്തിൽ എല്ലാവരും സുന്ദരികളാണ് ഞാൻ ഒഴികെ. പഠനത്തിലും സ്പോർട്സിലും എല്ലാം ഞാൻ സൂപ്പറാണ്. ഫോട്ടോഗ്രാഫിക്ക് മെമ്മറിയുണ്ട്.“ എന്നും ഐശ്വര്യ പറയുന്നു.
സിനിമയിലേക്ക് ഇറങ്ങിയാൽ നിരന്തരം ഉയർച്ച താഴ്ചകൾ ഉണ്ടാകും. അതിനാലാണ് അവസരങ്ങൾ കുറഞ്ഞപ്പോൾ ബാക്കപ്പ് പ്ലാൻ എന്നതുപോലെ സോപ്പ് വിറ്റ് തുടങ്ങിയത്. സോപ്പ് എന്തിന് വിൽക്കുന്നുവെന്ന് ചോദിച്ച് കളിയാക്കുന്നവരോട് മറ്റെന്തെങ്കിലും വിൽക്കുന്നതിനേക്കാൾ നല്ലതല്ലേ സോപ്പ് വിൽക്കുന്നത്. മാന്യമായി തൊഴിൽ ചെയ്യുന്നതിൽ എന്താണ് തെറ്റ്. ഒന്നുമില്ലെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി വിറ്റെങ്കിലും ഞാൻ ജീവിക്കും. സിനിമയിൽ സജീവമായിരുന്ന കാലത്ത് സമ്പാദിച്ച സ്വത്ത് വിവാഹമോചനത്തോടെ നഷ്ടപ്പെട്ടു.“ എന്നും ഐശ്വര്യ പറയുന്നു.
















