ന്യൂദല്‍ഹി: പ്രശസ്ത സിനിമാ താരം കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും കൃഷ്ണകുമാറിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സര്‍ക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എന്‍എഫ്ഡിസി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ് നടന്‍ കൃഷ്ണകുമാര്‍.
















