കോട്ടയം: എൻഎസ്എസ് സെക്രട്ടറിയും ഫാമിങ് കോർപ്പറേഷൻ ചെയർമാനും ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ (71) അന്തരിച്ചു. പെരുന്ന കോയിക്കൽ ഗോവിന്ദപിള്ളയുടെയും തങ്കമണി അമ്മയുടെയും മകനാണ്. പെരുന്ന പടിഞ്ഞാറ്, കോയിക്കൽ വിജയഭവനത്തിലാണ് താമസം. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. എൻഎസ്എസ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, എൻഎസ്എസ് അഗ്രികൾച്ചറൽ വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1981ലാണ് ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗമായി. മൂന്നു വർഷത്തിൽ എൻഎസ്എസ് പ്രതിനിധി സഭാംഗമായി.
ഭാര്യ: എസ്.മിനി (റിട്ട. ബോട്ടണി വിഭാഗം എച്ച്ഒഡി, പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്). മക്കൾ: എം. അനുപ (അധ്യാപിക, പെരുന്ന എൻഎസ്എസ് ജിഎച്ച്എസ്), എച്ച്. ബാലഗോവിന്ദ്. മരുമകൻ: എസ്. ശ്രീകാന്ത് (അധ്യാപകൻ, പന്തളം എൻഎസ്എസ്, ജിഎച്ച്എസ്). സംസ്‌കാരം നാളെരാത്രി 7.30ന് വീട്ടുവളപ്പിൽ.
ഹരികുമാർ കോയിലിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. ഹരികുമാറുമായി ദീർഘകാലത്തെ അടുമുണ്ടായിരുന്നു. കഴിഞ്ഞ തവണ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയപ്പോൾ ഹരികുമാറുമായി കൂടികാഴ്‌ച്ച നടത്തിയിരുന്നു. ഹരികുമാറിന്റെ വിയോഗം കേരളത്തിന്റെ പൊതുസമൂഹത്തിനും എൻ എസ് എസിനും വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
















