തിരുവനന്തപുരം: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. കാരണം തെലുങ്കാന മുഖ്യമന്ത്രി കേരളത്തിലെ മുഖ്യമന്ത്രിയോട് മാന്യമായി സംസാരിക്കണമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ്.
കഴിഞ്ഞ ദിവസം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്ഡി പിണറായി വിജയനെ ഒന്നു പോ മോനേ വിജയാ എന്ന് വെല്ലുവിളിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രേവന്ത് റെഡ്ഡിക്കെതിരെ പൊട്ടിത്തെറിച്ചത്. ഡാഷ് മോനേ എന്നാണ് രേവന്ത് റെഡ്ഡിയെ വിജയന്‍ വിളിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
ഇതേക്കുറിച്ചുള്ള പ്രതികരണത്തിലാണ് പിണറായി വിജയനെ അനുകൂലിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നത്. തെലുങ്കാനമുഖ്യമന്ത്രി മാന്യമായി സംസാരിച്ചാലേ ആ ബഹുമാനം തിരിച്ചുകൊടുക്കേണ്ടതുള്ളൂ എന്നും സന്തോഷ് പണ്ഡിറ്റ്.
















