Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 11:20 am IST
in Editorial

തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന രണ്ട് ആത്മഹത്യകള്‍ കേരള മനസ്സാക്ഷിയെ നടുക്കുന്നതായി. സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേല്‍ശാന്തി ആത്മഹത്യ ചെയ്യാനിടയായത് ആരെയും നടുക്കുന്ന സംഭവമാണ്. ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ 15 വര്‍ഷത്തിലേറെയായി പൂജ ചെയ്യുന്ന വിഷ്ണു എന്ന യുവാവാണ് കടകംപള്ളിയുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചിലരുടെയും തെറ്റായ നടപടികളെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ ആത്മഹത്യ ചെയ്തത്. ഉത്സവ സമയത്ത് ഈ ക്ഷേത്രത്തിലെത്തിയ കടകംപള്ളി പൂജാരിയായ വിഷ്ണുവില്‍ നിന്ന് തീര്‍ത്ഥവും പ്രസാദവും വാങ്ങി ക്ഷേത്ര ശ്രീകോവിലിന്റെ മുന്നില്‍ വച്ചുതന്നെ നിലത്തിട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, തനിക്ക് ഇതിലൊന്നും വിശ്വാസമില്ലെന്നാണ് മുന്‍ ദേവസ്വം മന്ത്രി പറഞ്ഞത്.

വിശ്വാസമില്ലെങ്കില്‍ തീര്‍ത്ഥവും പ്രസാദവും വാങ്ങേണ്ടിയിരുന്നില്ലെന്ന് പൂജാരി വിഷ്ണു പറഞ്ഞത് കടകംപള്ളിയെ പ്രകോപിപ്പിച്ചു. കടകംപള്ളിയുടെ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിക്കാര്‍ ഉത്സവത്തിന് ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കുന്നതില്‍ നിന്ന് വിഷ്ണുവിനെ മാറ്റി. ഇതില്‍ മനംനൊന്താണ് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ഈ ദേവീ ഉപാസകന്‍ ജീവനൊടുക്കിയത്. കടകംപള്ളി ഉള്‍പ്പെടെയുള്ള കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കണം.

കടകംപള്ളി സുരേന്ദ്രന്റെ ആചാര ലംഘനം ചോദ്യം ചെയ്തതിനു ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയായ വിഷ്ണുവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. ഇതുവഴി കടുത്ത മാനസിക പീഡനമാണ് ഈ യുവാവ് അനുഭവിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതും. ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ വരുന്ന സിപിഎം നേതാക്കളും ഇടതുമന്ത്രിമാരും ചെയ്യുന്നതു തന്നെയാണ് കടകംപള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ക്ഷേത്രങ്ങള്‍ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. നിരീശ്വരവാദികളായ ഇക്കൂട്ടര്‍ ക്ഷേത്രാചാരങ്ങള്‍ പിന്തുടരുന്നില്ലെന്ന് മാത്രമല്ല, പരസ്യമായി നിന്ദിക്കുന്നതും ഇതുകൊണ്ടാണ്. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ശബരിമലയില്‍ ഇവര്‍ ചെയ്തുകൊണ്ടിരുന്നതും മറ്റൊന്നല്ല. എന്നിട്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ ശബരിമലയില്‍ ആചാരം സംരക്ഷിക്കുമെന്ന് യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ കോടതിയില്‍ ചെന്ന് പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ വീണ്ടും തനിനിറം പുറത്തെടുക്കും. എന്തുവിലകൊടുത്തും ഈ ക്ഷേത്രവിരുദ്ധരെ ഒറ്റപ്പെടുത്തണം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണം.

വൈക്കത്ത് തലയാഴം സിപിഐ ഓഫീസില്‍ ഒരു കര്‍ഷകന്‍ തൂങ്ങിമരിച്ചതും ഇടതുപാര്‍ട്ടികളുടെ കണ്ണില്‍ ചോരയില്ലാത്ത മനോഭാവത്തിന് തെളിവാണ്. സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാര്‍ഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടാണ് ചെല്ലപ്പന്‍ എന്ന സാധു കര്‍ഷകന്‍ ജീവനൊടുക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഈ കര്‍ഷകന്‍ സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൃഷി നശിപ്പിച്ചെന്നും, കാര്‍ഷിക ഗവേഷകനായ തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പന്‍ നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാന്‍ പല കുറി ശ്രമിച്ചിട്ടും അനുമതി നല്‍കിയില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നിരവധി കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു. ഈ ഭരണം അവസാനിക്കുന്ന നിമിഷത്തിലും അത് തുടരുകയാണ്. പുനലൂരില്‍ ഇതേ സിപിഐക്കാര്‍ ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ അനുവാദിക്കാതെ മനംനൊന്ത് സുഗതന്‍ ആചാരി എന്നയാള്‍ ആത്മഹത്യ ചെയ്തത് ആരും മറന്നിട്ടില്ല.

മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ കോടിക്കണക്കിന് മനുഷ്യരെയാണല്ലോ കൊന്നൊടുക്കിയിട്ടുള്ളത്. ഈ പാരമ്പര്യമാണ് സിപിഎമ്മും സിപിഐയും ഇടതു പാര്‍ട്ടികളും പിന്തുടരുന്നത്. മനുഷ്യരെ മൃഗീയമായി കൊന്നൊടുക്കുക മാത്രമല്ല, കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്നതും സിപിഎമ്മിന്റെ പതിവ് രീതിയാണ്. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ ജനങ്ങള്‍ ഇത് കണ്ടതാണല്ലോ. ഇപ്പോഴിതാ ഒരു യുവാവിനെ പൈശാചികമായി കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ കാരായി രാജന്‍ എന്ന വ്യക്തിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നു. പാര്‍ട്ടി സഹയാത്രികരായ സാഹിത്യകാരന്മാര്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ നടപടിയെയും ന്യായീകരിക്കുകയും ചെയ്യുന്നു. മാനവികതയെ കുറിച്ചും മനുഷ്യന്റെ നന്മയെ കുറിച്ചും വാചാലരാവുന്ന സാംസ്‌കാരിക നായകന്മാര്‍ ഇതിനു നേര്‍ക്ക് കണ്ണടയ്‌ക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്.

 

Tags: cpmfarmer suicideLeftist regime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.