ഗുവാഹതി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും 4 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് , അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് പവൻ ഖേര വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ പവന്‍ ഖേരയുടെ അവസാനത്തെ നുണ ആരോപണമായിരിക്കും ഇതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ മറുപടി നല്‍കി. പൊതുവേ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഇല്ലാത്ത നുണക്കഥകള്‍ ഉയര്‍ത്തുന്ന നേതാവാണ് കോണ്‍ഗ്രസ് വക്താവായ പവന്‍ഖേര.
ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മയ്‌ക്ക് യുഎഇ, ഈജിപ്ത്, ആന്റിഗ്വ, ബാർബുഡ എന്നിവിടങ്ങളിൽ നിന്നുള്ള പാസ്‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ അവകാശവാദം. എന്നിരുന്നാലും, മുഖ്യമന്ത്രിയും ഭാര്യയും അവകാശവാദങ്ങൾ നിഷേധിച്ചു, ‘ദുരുദ്ദേശ്യപരവും കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമായ നുണകൾ’ ആരോപിച്ച ഖേരയ്‌ക്കെതിരെ ക്രിമിനൽ, സിവിൽ മാനനഷ്ട കേസുകൾ ഫയൽ ചെയ്യുമെന്ന് ഹിമന്ത പറഞ്ഞു.
ചോദ്യം ചെയ്യപ്പെടുന്ന രേഖകൾ, പാസ്‌പോർട്ടായി തെറ്റായി ചിത്രീകരിച്ച ഒരു യുഎഇ തിരിച്ചറിയൽ കാർഡും ആന്റിഗ്വ, ബാർബുഡ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പാസ്‌പോർട്ടുകളും, ഇരട്ട അല്ലെങ്കിൽ ഒന്നിലധികം പൗരത്വത്തിന്റെ തെളിവായി കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിനിടെ ഹാജരാക്കി.
പവന്‍ ഖേര വാർത്താസമ്മേളനത്തിൽ കാണിച്ച ‘പാസ്‌പോർട്ടുകൾ’ വ്യാജമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അസം ബിജെപിയും പറഞ്ഞു, ഇവ യഥാർത്ഥ രേഖകളല്ലെന്ന് കാണിക്കുന്ന നിരവധി തെളിവുകള്‍ അവർ ചൂണ്ടിക്കാട്ടി.
















