തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ മണലൂരിലും വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്തുവെന്ന് ആരോപിച്ചതിനെക്കുറിച്ച് ചോദ്യങ്ങളുമായി സുരേഷ് ഗോപിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കണക്കിന് കിട്ടി. നിങ്ങള്‍ പൊലീസിനോട് ചോദിച്ചോ, കോടതിയില്‍ ചോദിച്ചോ എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യങ്ങള്‍. ഇതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയില്ലായിരുന്നു.
“എന്തുകൊണ്ട് കേസെടുത്തില്ല? അതില്‍ സത്യമില്ലാത്തത് കൊണ്ട്, അതില്‍ ഫ്രോഡുള്ളത് കൊണ്ട് കേസെടുത്തില്ല.അല്ല ഭരണം നിങ്ങളുടേതല്ലേ, കേസെടുക്കാന്‍ പറയൂ”- സുരേഷ് ഗോപി പറയുന്നു. കോണ്‍ഗ്രസ് അവിടെ പ്രതിഷേധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നിങ്ങള്‍ ലോക്കല്‍ പൊലീസിനോട് ചോദിക്കൂ, അവിടെ കോടതിയുണ്ടെങ്കില്‍ കോടതിയോട് ചോദിക്കൂ…എന്നെ കുറെക്കാലമായി നിങ്ങള്‍ കേസെടുത്ത് ….നോക്കിയല്ലോ അല്ലേ?- സുരേഷ് ഗോപി ചോദിച്ചു.
മണലൂരിലും വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് കലാപത്തിന് ഒരുങ്ങിയ ടി.എന്‍. പ്രതാപന്റെ വാദമുഖങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചതോടെ പൊലീസ് ടിഎന്‍ പ്രതാപനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടന്‍ ദേവനെതിരെ ആരോപണം ഉയര്‍ത്തിയെങ്കിലും സിസിടിവിയില്‍ ദേവന്‍ വിവാദ സൂപ്പര്‍മാര്‍ക്കറ്റിനകത്തേക്ക് പോയതായി ഒരു ദൃശ്യവും കണ്ടെത്താനായില്ല. ഇതോടെയാണ് ദേവനെ അറസ്റ്റ് ചെയ്യൂ എന്ന പ്രതാപന്റെ ആവശ്യം പൊലീസ് തള്ളി.
















