Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി. ശ്രീ ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു അദ്ദേഹം കാണിക്കയർപ്പിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി. ശ്രീ ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു അദ്ദേഹം കാണിക്കയർപ്പിച്ചു.

വ്യാഴാഴ്‌ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുണ്‍കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച്‌ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

ശ്രീ ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു അദ്ദേഹം കാണിക്കയർപ്പിച്ചു. ദർശന ശേഷം ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ് ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുണ്‍കുമാർ എന്നിവർ വിവിധ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ശ്രീഗുരുവായൂരപ്പന്റെ വഴിപാട് പ്രസാദങ്ങളും അദ്ദേഹത്തിന് നല്‍കി.

ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കല്‍, ജീവ ധനം ഡി.എ എം.രാധ, അസി.മാനേജർമാരായ കെ.കെ.സുഭാഷ്, ലെജുമോള്‍ ,ജീവധന വിഭാഗത്തിലെ ഡോ. ചാരുജിത്ത് നാരായണൻ എന്നിവർ സന്നിഹിതരായി.

Recent Posts