പാലക്കാട്:ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനാണ് മാറ്റിയത്.
മണ്ണാര്‍ക്കാട് എസ്സി/ എസ്ടി കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നിരപരാധിയാണെന്നും തനിക്കെതിരെ ചുമത്തിയത്് കള്ളക്കേസാണെന്നും പ്രശോഭ് വത്സന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പ്രശോഭ് ഒളിവിലാണ്. പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കി.
















