Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 10:46 am IST
in Kerala, India

ഭാര്യയുടെ പേരിലെ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ടു പിഞ്ചുമക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ വ്യക്തി 12 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ പോലീസ് ബംഗളുരുവിൽ നിന്നും കണ്ടെത്തി. ഇവിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു. എന്നാൽ ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.. 2012ലാണ് കേസിനാസ്പദമായ സംഭവം.

ഏഴുമാസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിനടക്കുകയായിരുന്നു. കൊലപാതകം നടത്തിയത് 2012 ലാണ്. ഇയാളുടെ ഭാര്യയുടെ 75 പവന്റെ സ്വർണ്ണം ഇയാൾ എടുത്തു വിറ്റത് തിരികെ എടുക്കാത്തതോടെ ഭാര്യ തിരികെ ചോദിച്ചതിനാലാണ് എന്നാണ് പ്രതി പറഞ്ഞത്.വിവാഹസമയത്ത് നൽകിയ 75 പവനിൽ 50 പവനും ഭാര്യ അറിയാതെ ഷരീഫ് വിറ്റിരുന്നു. ഇത് തിരിച്ചെടുക്കാൻ സാബിറ നിർബന്ധിച്ചതോടെ ഭാര്യയെ ഒഴിവാക്കാൻതന്നെ തീരുമാനിച്ചു.

ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാനായി വധുവിനെ തേടി വളാഞ്ചേരിയിലെ വിവാഹ ബ്യൂറോയിൽ ഷരീഫ് പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനായി ഭാര്യയേയും മക്കളേയും അപകടത്തിൽപ്പെടുത്തുക എന്നതായിരുന്നു ഷരീഫ് കണ്ട വഴി. സിനിമകളെ വെല്ലുന്ന ക്രൂരതയോടെ, സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മനഃപൂർവ്വം ഓടിച്ചിറക്കിയ ശേഷം ടയറിലെ കാറ്റഴിച്ചു വിട്ടു.ഇതിനു ശേഷം ഇത് പഞ്ചറായെന്ന് പറഞ്ഞു. നാട്ടിൽ വലിയ മതഭക്തനായും ഉപദേശിയായും നടന്ന ഷരീഫിന്റെ മറ്റൊരു മുഖമാണ് പിന്നീട് പുറത്തുവന്നത്.

അയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുക്കളായിരുന്നു. പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സീലുകൾ, ലൈസൻസില്ലാത്ത തോക്കിന്റെ തിരകൾ (വെടിയുണ്ടകൾ), ഉത്തർപ്രദേശിലെ കാൺപുർ പോലുള്ള സ്ഥലങ്ങളിൽനിന്നുള്ള ദുരൂഹമായ ബാങ്കിടപാടുകൾ, നാട്ടിൽത്തന്നെയും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയാണ്. അക്കാലത്ത് കണ്ണൂർ അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ, വടകര ട്രാഫിക് പോലീസ് സ്റ്റേഷൻ എന്നിവയുടെ നിർമാണത്തിൽ കരാറുകാരന്റെ പങ്കാളിയായി പണം മുടക്കിയിരുന്നതും ഇതേ ഷരീഫായിരുന്നു എന്നതാണ് മറ്റൊരു വിചിത്ര വസ്തുത. ഇയാൾക്ക് ഇതിനും മാത്രം പണം എവിടെനിന്നാണെന്നതും ദുരൂഹതയാണ്.

കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ജാമ്യത്തിലിറങ്ങിയ ഷരീഫ് പിന്നീട് അപ്രത്യക്ഷനായി. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാടൊട്ടുക്കു തിരഞ്ഞിട്ടും ഫലമുണ്ടായില്ല. തന്റെ പഴയ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് അയാൾ അദൃശ്യനായി. ഇതിനിടെ ഷരീഫ് കൊല്ലപ്പെട്ടെന്നും വിദേശത്തേക്ക് മുങ്ങിയെന്നും പലകഥകൾ നാട്ടിൽ പ്രചരിച്ചു.വർഷങ്ങൾ കടന്നുപോയിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് സാബിറയുടെ പിതാവ് ഒളവട്ടൂ‍ർ മായക്കര തടത്തിൽ മുഹമ്മദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വഴിത്തിരിവായത്.

കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ നിശ്ശബ്ദമായ നീക്കങ്ങൾക്കൊടുവിൽ അവർ കർണാടകയിലെ പരപ്പ അഗ്രഹാരയിലെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ഷരീഫ് അവിടെ പേരും വിലാസവും മാറ്റി മറ്റൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു.

Tags: Muhammed SheriffSabira and kids murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.