തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ മോദി എത്തിയപ്പോള്‍ റോഡ് ഷോയില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ പത്മ വേണുഗോപാലുമുണ്ടായിരുന്നു. സൂചികുത്താന്‍ പഴുതില്ലാത്ത വിധം റോഡിന്റെ ഇരുവശങ്ങളിലും നിറഞ്ഞുകവിഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ റോഡ് ഷോയ്‌ക്കായി പോകുമ്പോള്‍ അറിയാതെ പത്മജ വേണുഗോപാലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു അഗവണയുടെ കയ്‌പും ഒരു കരുതലിന്റെ മധുരവും കൂടിച്ചേര്‍ന്ന ഓര്‍മ്മയിലാണ് ആ കണ്ണുനീര്‍ ഒഴുകിയത്.
“2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന തന്നെ കയറ്റാതെ ആണ് പ്രിയങ്ക തൃശ്ശൂരിൽ വോട്ട് ചോദിച്ച് റോഡ് ഷോ നടത്തിയത്.. സ്ഥാനാർഥി ആയ ഞാൻ റോഡിലൂടെ നടന്നു.”- ആ അവഗണനയുടെ വേദനയെക്കുറിച്ച് പത്മ വേണുഗോപാല്‍ പറയുന്നു.
“ഇപ്രാവശ്യം തൃശൂർ ബിജെപി സ്ഥാനാർഥി ആയ എന്നെ പ്രധാന മന്ത്രി മോദിജി സ്വന്തം സഹോദരിയെ പോലെ ജീപ്പിൽ തന്റെ സൈഡിൽ നിർത്തി ആണ് വോട്ട് ചോദിച്ചത്.. മോദിജിയുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ കണ്ണുനീർ വന്നു.”- പത്മജ പറയുന്നു.
















