എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന വിചിത്ര വാദവുമായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. എസ്ഡിപിഐ നേതാക്കളോടോ പ്രവർത്തകരോടോ വോട്ട് വേണമെന്ന് പറയില്ല. അവർ നമ്മുടെ മുന്നണിയില്ലാത്തതിനാൽ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല.
സിപിഎം എസ്ഡിപിഐ ഡീൽ എന്ന ആരോപണത്തിനിടെയാണ് ബാലന്റെ പ്രതികരണം. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്‌ക്കുന്നതിനെ കുറിച്ച് വിവാദമുള്ളതിനാലാണ് സിപിഎമ്മിനെതിരെ ഇത്തരം വാദം എന്നും ബാലൻ കൂട്ടിച്ചേർത്തു.
















