കോഴിക്കോട്: വിദേശസംഭാവന നിയന്ത്രണത്തിനുളള എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.ഗൗരവമുള്ള കാര്യമാണ്. പഠിക്കാതെ പ്രതികരിച്ചാല്‍ അബദ്ധം സംഭവിക്കുമെന്നും അദേഹം പറഞ്ഞു.
ദേശവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങള്‍ക്ക് വിദേശ പണം ഉപയോഗിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് എഫ്സിആര്‍എ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. പണം എത്തുന്നതില്‍ സുതാര്യത ഉറപ്പാക്കുകയും ലക്ഷ്യമാണ്.
എന്നാല്‍ ക്രൈസ്തവരുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന കളളപ്രചാരണമാണ് കേരളത്തിലെ ഇടതു വലതു മുന്നണികള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ലക്ഷ്യമിട്ടാണ് വ്യാജ പ്രചാരണം.
ഈ സാഹചര്യത്തില്‍ ക്രൈസ്തവ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ ഇന്ന് നടത്താനിരുന്ന ബില്ലവതരണം മാറ്റി വച്ചു. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറടക്കം ഇടപെട്ടാണ് ഇത് ചെയ്തത്.എല്ലാവരുടെയും ആശങ്ക പരിഹരിച്ച ശേഷമേ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചതായി രാജിവ് ചന്ദ്രശേഖര്‍ അറിയിച്ചു.















