കൊച്ചി : യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ റിമാന്‍ഡിലായ രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും.പൊലീസിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. അത് വരെ എറണാകുളം സബ് ജയിലില്‍ തുടരും.
എല്ലാം തെളിയും എന്നാണ് സബ് ജയിലില്‍ പ്രവേശിപ്പിക്കും മുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്.കഴിഞ്ഞ രാത്രി യാത്രയ്‌ക്കിടെ തൊടുപുഴ മുട്ടത്ത് നിന്നാണ് രഞ്ജിത്തിനെ കാര്‍ തടഞ്ഞ് പിടികൂടിയത്.
രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആണ് കഴിഞ്ഞത്.രാവിലെ ഏഴ് മണിയോടെ പൊലീസ് രഞ്ജിത്തിനെ കൊച്ചി മരടില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
















