കാസര്‍കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ച് മഞ്ചേശ്വരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ എന്മകജെ പഞ്ചായത്തിലായിരുന്നു സുരേന്ദ്രന്റെ പര്യടനം. വോട്ടര്‍മാരെയും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ച അദ്ദേഹം ആരാധനാലയങ്ങളിലും എത്തി. ഉച്ചയ്‌ക്ക് ശേഷം പുത്തിഗെ പഞ്ചായത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചരണം.
സാധാരക്കാരായി ജനങ്ങള്‍ക്കിടയില്‍ സുപരിചിതയായ എം.എല്‍.അശ്വിനിയെ ചേര്‍ത്ത് പിടിക്കുകയാണ് കാസർകോട്ടെ ഓരോ പ്രദേശത്തുകാരും. മാറ്റം കൊതിക്കാനാഗ്രഹിക്കുന്ന ജനങ്ങള്‍ അശ്വിനിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് പ്രചരണത്തിനിടയില്‍ കാണുന്നത്. നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന് ബദിയടുക്ക ചെന്നാര്‍കട്ടയില്‍ കുറ്റിക്കോല്‍ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച സന്തോഷ് കുമാറിന്റെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥനയോടെ തുടക്കമായി. ബദിയടുക്ക വെസ്റ്റ് ഏരിയ കമ്മറ്റി മുന്‍ പ്രസിഡന്റ് വിജയ സായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണം.
തുടര്‍ന്ന് കടമന, പള്ളത്തടുക്ക, നവീകരണ ചടങ്ങുകള്‍ നടക്കുന്ന നെല്ലിക്കുഞ്ചെ ശ്രീ മഹാവിഷ്ണു മൂര്‍ത്തി ക്ഷേത്രം, പെര്‍ഡാല എസ്ടി കൊറഗ ഉന്നതി, നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ഡാല, കാര്യാട് എസ്ടി കൊറഗ ഉന്നതി, മുണിച്ചിക്കാന എസ് ടി ഉന്നതി എന്നിവിടങ്ങളില്‍ സന്ദര്‍ശനം. ബദിയടുക്ക പഞ്ചായത്ത് ഈസ്റ്റ് ഏരിയ കമ്മറ്റി പ്രസിഡന്റ് ഉദനേശ്വരയുടെ വീട്ടില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഉച്ച ഭക്ഷണം. ബദിയടുക്കയില്‍ പൗരപ്രമുഖരുടെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥന. തുടര്‍ന്ന് കുമ്പടാജെ പഞ്ചായത്തിലെ ഗാഡിഗുഡെയില്‍ കുടുംബ യോഗത്തിലും പങ്കെടുത്തു.
ജില്ലാ ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ.എം, ബിജെപി ജില്ലാ സെക്രട്ടറി കെ.എം.അശ്വിനി പ്രമീള മജല്‍, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉധനേശ്വര്‍, ജനപ്രതിനിധികളായ മഹേഷ് വളക്കുഞ്ച, ബാലകൃഷ്ണ ഷെട്ടി, അവിനാഷ് റൈ, ഉഷ പള്ളത്തടുക്ക, ഗംഗാധര പള്ളത്തടുക്ക, സ്വപ്‌ന ജി, പ്രിയ നായിക് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
















