ന്യൂദൽഹി: മാർച്ച് 24 ന് പനി ബാധിച്ച് സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡോ. ഡി.എസ്. റാണ, ഡോ. എസ്. നുണ്ടി, ഡോ. അരൂപ് ബസു എന്നിവരുടെ മേൽനോട്ടത്തിൽ സിസ്റ്റമിക് അണുബാധയ്‌ക്ക് ആൻറിബയോട്ടിക്കുകൾ നൽകിയതായും ചികിത്സയോട് നന്നായി പ്രതികരിച്ചതായും സർ ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
പനി ബാധിച്ചതിനെത്തുടർന്ന് മാർച്ച് 24 ന് രാത്രി 10.22 ഓടെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിക്കകുയായിരുന്നു.
















