ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിന് ഏഴ് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങിയ പരാതിയില്‍ കേസെടുത്ത് ദല്‍ഹി പൊലീസ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.
ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുചിത്രദേവിയെ മത്സരിപ്പിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ഗൗരവ് കുമാറില്‍ നിന്നും കൈക്കൂലി വാങ്ങിയത്. കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയുടെ അക്കൗണ്ടിലേക്ക് രണ്ട് തവണ പണം കൈമാറിയതായി ഗൗരവ് കുമാര്‍ ആരോപിച്ചു. വേണുഗോപാലിന്റെ പിഎ അനസ് അലി പല അക്കൗണ്ടുകളിലേക്ക് പണം വാങ്ങിയതായും രേഖകളുണ്ട്. ഇതിന് പുറമെ വേണുഗോപാലിന്റെ ദല്‍ഹിയിലെ വസതിയില്‍ ചെന്ന് 25 ലക്ഷം രൂപ കൈമാറിയതായും ഗൗരവ് പറയുന്നു. നേരിട്ടാണ് ഇവിടെ തുക കൈപ്പറ്റിയത്.
പ്രിയങ്ക ഗാന്ധിയുടെ പിഎ സദബ് ഖാന്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും ഗൗരവ് കുമാര്‍ ആരോപിക്കുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ പിഎ എബിന്‍ കെ ജോയിയുടെ അക്കൗണ്ടിലേക്ക് ഗൗരവ് കുമാര്‍ പണമിട്ടതിന്റെ രേഖ പുറത്ത് വന്നിട്ടുണ്ട്. അഡ്വാന്‍സായി നാല് ലക്ഷമാണ് നല്‍കിയത്. ഇതില്‍ ഒരു ലക്ഷം 2024 ജൂലൈ മൂന്നിന് കൊടിക്കുന്നിലിന്റെ എസ് ബിഐ പാര്‍ലമെന്‍റ് ബ്രാഞ്ചിലേക്കും മൂന്ന് ലക്ഷം രൂപ 2024 ആഗസ്ത് 15ന് എബിന്‍ കെ ജോയിയുടെ അക്കൗണ്ടിലേക്കും പോയതിന്റെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ മകന്റെ അക്കൗണ്ടിലേക്കും പണം നല്‍കിയിട്ടുണ്ട്.
















