തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് അരൂരിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ ഗായിക ദലീമ. ഇങ്ങിനെ തള്ളല്ലേയെന്നുള്‍പ്പെടെ നിരവധി കമന്‍റുകളാണ് ഈ പ്രസ്താവനയ്‌ക്ക് പ്രതികരണമായി വരുന്നത്.
ഒരു നാടിന് ഇത്രയും ശക്തനായ നേതാവ് വേറെയില്ലെന്നും ദലീമ പറയുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ പാഴായ ഒരു വാക്കു കടന്നുവരാറില്ലെന്നും ദലീമ പറയുന്നു. അപ്പോള്‍ കടക്ക് പുറത്ത് എന്ന് പറയുന്നതോ എന്ന രീതിയിലും പ്രതികരണങ്ങള്‍ വരുന്നുണ്ട്.
മുഖ്യമന്ത്രിയെ താന്‍ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും താന്‍ ആരാധനയോടും ബഹുമാനത്തോടും കീൂടിയാണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ദലീമ പറയുന്നു. ഇത് രണ്ടാം തവണയാണ് അരൂരില്‍ ദലീമ സിപിഎമ്മിനായി മത്സരിക്കുന്നത്. പെരുമ്പളം പാലം പണിതതുള്‍പ്പെടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുന്നു ദലീമ.
















