Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

കെ.എം. രാജന്‍ മീമാംസക് by കെ.എം. രാജന്‍ മീമാംസക്
Mar 31, 2026, 06:53 am IST
in Samskriti

ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം,
ഒന്നാമത്തെ മന്ത്രം
മധുച്ഛന്ദാഋഷി: |അഗ്‌നിര്‍ദേവതാ |ഗായത്രീച്ഛന്ദ: |
ഷഡ്ജ:സ്വര: ||
അഗ്‌നിമീളേപുരോഹിതം
യജ്ഞസ്യദേവമൃത്വിജമ് ാ
ഹോതാരംരത്‌നധാതമമ് ||1||
(ഋഗ്വേദം1.1.1)

പദാര്‍ത്ഥാന്വയ ഭാഷ:- (യജ്ഞസ്യ) ഞങ്ങള്‍ പണ്ഡിതന്മാരുടെ സല്‍ക്കാരം സംഗമം, മഹിമ, കര്‍മ്മം, എന്നിവയെ (ഹോതാരം)

നല്‍കുന്നവനും ഗ്രഹിക്കുന്നവനുമായ (പുരോഹിതം) ഉല്പത്തിസമയത്തിനുമുമ്പ് പരമാണു മുതലായ സൃഷ്ടിയെ ധാരണം ചെയ്യുന്നവനും (ഋത്വിജം) ഉല്പത്തിസമയത്ത് വീണ്ടും വീണ്ടും സ്ഥൂല സൃഷ്ടിയെ രചിക്കുന്നവനും എല്ലാ ഋതുക്കളിലും ഉപാസിക്കുവാന്‍ യോഗ്യനായ (രത്‌നധാതമമ്) നിശ്ചയമായും മനോഹരമായ പൃഥിവിയേയും സുവര്‍ണ്ണം മുതലായ രത്‌നങ്ങളെയും ധാരണം ചെയ്യുന്നവനും അഥവാ (ദേവമ്) നല്‍കുന്നവനും എല്ലാ പദാര്‍ത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നവനുമായ പരമേശ്വരനെ (ഈളേ) സ്തുതിക്കുന്നു.

അതേപോലെ ഉപകാരത്തിനായി (യജ്ഞസ്യ) ഞങ്ങള്‍ വിദ്യാദി ദാനങ്ങളാലും ശില്പ്രക്രിയകളാലുംഉല്പന്നമാക്കാന്‍ യോഗ്യമായ പദാര്‍ത്ഥങ്ങളെ (ഹോതാരം) നല്‍കുന്നവനും
അതുപോലെ (പുരോഹിതമ്) ഈ പദാര്‍ത്ഥങ്ങളെ ഉല്പന്നമാക്കുന്നതിനു മുമ്പും ഛേദനം,ധാരണം,ആകര്‍ഷണം മുതലായ ഗുണങ്ങളെധാരണം ചെയ്യുന്നവനും (ഋത്വിജമ്) ശില്പവിദ്യാസാധനങ്ങള്‍ക്കായി (രത്‌നധാതമമ്)ഉത്തമോത്തമ സുവര്‍ണ്ണം മുതലായ രത്‌നങ്ങളെ ധാരണം ചെയ്യിക്കുന്നവനും (ദേവമ്) യുദ്ധം തുടങ്ങിയവയില്‍ കലായുക്തമായ ആയുധങ്ങളാല്‍ വിജയിക്കുന്നവനുമായ ഭൗതിക അഗ്‌നിയെ (ഈളേ) വീണ്ടും വീണ്ടും ഇച്ഛിക്കുന്നു.

ഇവിടെ അഗ്‌നി ശബ്ദത്തിന് രണ്ട് അര്‍ത്ഥം നല്‍കിയതിന്റെ പ്രമാണങ്ങള്‍ ഇപ്രകാരമാണ് –
ഇന്ദ്രം മിത്രം വരുണമഗ്‌നിമാഹുരഥോ ദിവ്യഃ സ സുവര്‍ണോ ഗരുത്മാന്‍-|ഏകം സദ്വിപ്രാ ബഹുധാ വദന്ത്യഗ്‌നിം യമം മാതരിശ്വാനമാഹുഃ ||(ഋഗ്വേദം1.164. 46).

ഈ ഋഗ്വേദ മന്ത്രത്താല്‍ ഏകനായ സദ്ബ്രഹ്‌മത്തിന് ഇന്ദ്രന്‍ തുടങ്ങിയ അനേകം നാമങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാവുന്നു.ധതദേവാഗ്‌നിസ്ത ദാദിത്യസ്തദ്വായുസ്തദു ചന്ദ്രമാ:! തദേവ ശുക്രം തദ് ബ്രഹ്‌മ താ ആപ: സ പ്രജാപതിഃ||(യജുര്‍വേദം32.1)പ.ഈ യജുര്‍വേദ മന്ത്രത്താലും അഗ്‌നി തുടങ്ങിയ നാമങ്ങളുള്ളവനും സച്ചിദാനന്ദാദി ലക്ഷണങ്ങളുള്ളവനുമായ ബ്രഹ്‌മത്തെ അറിയേണ്ടതാണ്. (ബ്രഹ്‌മാഹ്യഗ്‌നി: |(ശതപഥ ബ്രാഹ്‌മണം1.4.2.11) ആത്മാ വാ അഗ്‌നി: |
(ശതപഥബ്രാഹ്‌മണം1.2.3.2)പമുതലായ ശതപഥബ്രാഹ്‌മണത്തിന്റെ പ്രമാണങ്ങളാല്‍ അഗ്‌നി ശബ്ദം ബ്രഹ്‌മം,ആത്മാവ് എന്നീ രണ്ടര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്നതാണ്. (അയം വാ അഗ്‌നി: പ്രജാശ്ച പ്രജാതിശ്ച |(ശതപഥ ബ്രാഹ്‌മണം9.1.2.42)പഈ പ്രമാണത്തില്‍ അഗ്‌നി ശബ്ദത്തെ പ്രജാശബ്ദമായി കരുതി ഭൗതികമായും,പ്രജാപതി ശബ്ദത്താല്‍ ഈശ്വരനായും ഗ്രഹിക്കുന്നു. (അഗ്‌നിര്‍വൈ ദേവാനാം വ്രതപതി: |ഏതദ്ധാ വൈ ദേവാ വ്രതം ചരന്തി യത്സത്യമ് | (ശതപഥ ബ്രാഹ്‌മണം1.1.1.2, 5) ഈ പ്രമാണത്താല്‍ സത്യാചരണനിയമങ്ങളുടെ യഥാവിധി പാലനത്തെയാണ് വ്രതമെന്നു വിളിക്കുന്നത്. ഈ വ്രതത്തിന്റെ പതി പരമേശ്വരനാണ്. ധത്രിഭിഃ പവിത്രൈരപൂപാഹ്യര്‍ക്കം ഹൃദാ മതിം ജ്യോതിരനു പ്രജാജന്‍ |
വര്‍ഷിഷ്ഠം രത്‌ന മകൃത സ്വധാഭിരാദിദ് ദ്യാവാ
പൃഥിവീ പര്യപശ്യത് || (ഋഗ്വേദം 3.26.8) പ.ഈ ഋഗ്വേദ പ്രമാണത്താല്‍, ജ്ഞാനി, സര്‍വജ്ഞനായ പ്രകാശം ചൊരിയുന്നവന്‍ എന്നീ വിശേഷണങ്ങളായി അഗ്‌നി ശബ്ദത്തെ കരുതി ഈശ്വരനെ ഗ്രഹിക്കുന്നു.

യാസ്‌കമുനിരത്രോഭയത്രാര്‍ഥകരണായാഗ്‌നിശബ്ദപുര:സരമേതന്‍മന്ത്രമേവം വ്യാചഷ്ടേ – അഗ്‌നി: കസ്മാദഗ്രണീര്‍ഭവത്യഗ്രം യജ്ഞേഷു പ്രണീയതേളങ്ഗം നയതി സന്നമമാനോളക്‌നോപനോ ഭവതീതിസ്ഥൈൗലാഷ്ഠീവിര്‍നക്‌നോപയതി ന സ്‌നേഹയതി|ത്രിഭ്യ ആഖ്യാതേഭ്യോ ജായത ഇതി ശാകപൂണി: |ഇതാദക്താദ് ദഗ്ധാദ്വാ നീതാത് |സ ഖല്വേതരകാരമാദത്തേ ഗകാരമനക്തേര്‍വാ ദഹതേര്‍വാ നീ:പര:|തസൈ്യഷാ ഭവതി – അഗ്‌നിമീളേ ളഗ്‌നിം യാചാമീളിരധ്യേഷണാകര്‍മ്മാ പൂജാകര്‍മ്മാ വാ ദേവോ യോ ദേവ: സാ ദേവതാ|ഹോതാരം ഹ്വാതാരം ജുഹോതേര്‍ ഹോതേത്യൗര്‍ണവാഭ:രത്‌നധാതമം രമണീയാനാം ധനാനാം ദാതൃതമമ് |
(നിരുക്തം 7.1415)
നിരുക്തകാരനായ യാസ്‌കമുനിയും അഗ്‌നി ശബ്ദത്തിന് ഈശ്വരന്‍,ഭൗതികം എന്നീ പക്ഷങ്ങളില്‍ വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുണ്ട്.ഇത് സംസ്‌കൃത ഭാഷ്യത്തില്‍ നിന്ന് യഥാവിധി അറിയേണ്ടതാകുന്നു. എന്നാല്‍ സൗകര്യത്തിനായി ഇത് സംക്ഷിപ്തമായി ഇവിടെ പറയുന്നു. യാസ്‌കന്റെ അഭിപ്രായമാനുസരിച്ച് സ്ഥൗലാഷ്ഠീവിഋഷിയുടെ മതപ്രകാരം അഗ്‌നി ശബ്ദത്തിന് അഗ്രണി = ഏറ്റവും ഉത്തമമായ പദാര്‍ത്ഥം എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.അതായത് ഏതൊന്നിന്റേ പ്രതിപാദനമാണോ എല്ലാ യജ്ഞങ്ങളിലും ആദ്യമുണ്ടാവുന്നത് അത് എല്ലാറ്റിലും വെച്ച് ഉത്തമം തന്നെയായിരിക്കും.ഇക്കാരണത്താല്‍ അഗ്‌നി ശബ്ദത്താല്‍ ഈശ്വരന്‍, ദാഹഗുണമുള്ള ഭൗതികാഗ്‌നി എന്നീ അര്‍ത്ഥങ്ങള്‍ ഗ്രഹിക്കപ്പെടുന്നു.

പ്രശാസിതാരം സര്‍വ്വേഷാമണീയാംസമണോരപി |
രുക്മാഭം സ്വപ്‌നധീഗമ്യം വിദ്യാത് തം പുരുഷം പരമ് ||1 ||
ഏതമേകേ വദന്ത്യഗ്‌നിം മനുമന്യേ പ്രജാപതിമ് |
ഇന്ദ്രമേകേളപരേ പ്രാണമപരേ ബ്രഹ്‌മ ശാശ്വതമ് ||2||
(മനുസ്മൃതി12.122,123)
മനുവിന്റെ ഈ രണ്ടു ശ്ലോകങ്ങളിലും പരമേശ്വരന്റെ അഗ്‌നി
മുതലായ നാമങ്ങള്‍ പ്രസിദ്ധമാണ്.

ഈളേ അഗ്‌നിം വിപശ്ചിതം ഗിരാ യജ്ഞസ്യ സാധനമ് |ശ്രുഷ്ടീവാനം ധിതാവാനമ് ||(ഋഗ്വേദം3.27.2)
ഈ ഋഗ്വേദപ്രമാണത്താലും ആ അനന്ത വിദ്യായുക്തന്‍,
ചേതനസ്വരൂപന്‍ എന്നീ ഗുണങ്ങളുള്ള പരമേശ്വരനെ ഗ്രഹിക്കുന്നു.
ഇനി ഭൗതികാര്‍ത്ഥങ്ങളെ ഗ്രഹിക്കുന്നതിനുള്ള പ്രമാണങ്ങള്‍ നല്‍കാം.

യദശ്വം തം പുരസ്താദുദശ്രയംസ്തസ്യാഭയേനാഷ്‌ട്രേനിവാതേളഗ്‌നിരജായത തസ്മാദ്യത്രാഗ്‌നിം മന്ഥിഷ്യന്ത്‌സ്യാത്ത ദശ്വമാനേതവൈ ബ്രൂയാത് |സ പൂര്‍വ്വേണോപതിഷ്ഠതേവജ്രമേവൈതദുച്ഛ്രയന്തിതസ്യാഭയേ നാഷ്‌ട്രേ നിവാതേളഗ്‌നിര്‍ജായതേ |
(ശതപഥബ്രാഹ്‌മണം 2.1.4.16)
വൃഷോ അഗ്‌നി: |
അശ്വോ ഹ വാ ഏഷ ഭൂത്വാ ദേവേഭ്യോ യജ്ഞം വഹതി |
(ശതപഥബ്രാഹ്‌മണം 1.3.3.2930)
ഇതുപോലുള്ള ശതപഥബ്രാഹ്‌മണത്തിന്റെ പ്രമാണങ്ങളാലും അഗ്‌നി ശബ്ദത്താല്‍ ഭൗതികാഗ്‌നിയുടെ ഗ്രഹണമുണ്ടാവുന്നു. ഈ അഗ്‌നി കാളക്കു സമാനം എല്ലാ ദേശദേശാന്തരങ്ങളിലും എത്തിപ്പിക്കുന്നതായതിനാല്‍ വൃഷം,അശ്വം എന്നിങ്ങനെയും അറിയപ്പെടുന്നു. എന്തെന്നാല്‍ അത് കലകളാല്‍ അശ്വം – അതായത് ശീഘ്രം ചലിപ്പിക്കുന്നതായതിനാല്‍ ശില്പവിദ്യയെ അറിയുന്ന വിദ്വാന്മാരുടെ വിമാനം മുതലായ യാനങ്ങളെ വേഗത്താല്‍ വാഹനങ്ങള്‍ക്ക് സമാനം ദൂരദേശങ്ങളിലേക്ക് എത്തിക്കുന്നു. തൂര്‍ണിര്‍ഹവ്യവാഡിതി(ശതപഥബ്രാഹ്‌മണം 1.3.4.12).ഈ പ്രമാണത്താലും ഭൗതികാഗ്‌നിയുടെ ഗ്രഹണമുണ്ടാകുന്നു. എന്തെന്നാല്‍ അത് പറയപ്പെട്ട ശീഘ്രതതുടങ്ങിയഹേതുക്കളാല്‍ ഹവ്യവാട്,തൂര്‍ണി എന്നിങ്ങനെ അറിയപ്പെടുന്നു. അഗ്‌നിര്‍വൈ യോനിര്‍യജ്ഞസ്യ (ശതപഥബ്രാഹ്‌മണം1.4.3.11). ഇത്തരത്തിലുള്ള മറ്റനേകം പ്രമാണങ്ങളാലുംഅശ്വനാമത്താല്‍ഭൗതികാഗ്‌നിയെ ഗ്രഹിക്കുന്നു.

വൃഷോ അഗ്‌നി: സമിധ്യതേളശ്വോ ന ദേവവാഹന: |തം ഹവിഷ്മന്ത ഈളതേ ||
(ഋഗ്വേദം 3.27.14)
ഈ ഭൗതികാഗ്‌നിയെ ശില്പവിദ്യാവിദഗ്‌ദ്ധരായ പണ്ഡിതര്‍ യന്ത്രകലകളാല്‍ സവാരികളില്‍ പ്രദീപ്തമാക്കി യോജിപ്പിക്കുന്നു. അപ്പോള്‍ (ദേവവാഹനഃ) ആ സവാരികളില്‍ ഇരിക്കുന്ന പണ്ഡിതരെ ദേശദേശാന്തരങ്ങളില്‍ കാളകള്‍ക്കോ കുതിരകള്‍ക്കോ സമാനം വേഗത്തില്‍ എത്തിക്കുന്നതാകുന്നു. അല്ലയോ മനുഷ്യരേ! നിങ്ങള്‍ (ഹവിഷ്മന്തമ്) വേഗാദി ഗുണങ്ങളുള്ള അശ്വരൂപമായ അഗ്‌നിയുടെ ഗുണങ്ങളെ (ഈളതേ) അന്വേഷിച്ചാലും. ഈ പ്രമാണത്തിലും ഭൗതികാഗ്‌നിയെ ഗ്രഹിക്കുന്നു.

ഭാവാര്‍ത്ഥം: ശ്ലേഷാലങ്കാരമുപയോഗിച്ച ഈ മന്ത്രത്തില്‍നിന്ന് രണ്ടുതരത്തിലുള്ള അര്‍ത്ഥങ്ങള്‍ ഗ്രഹിക്കാവുന്നതാണ്. പിതാവിനു സമാനമായ കൃപചൊരിയുന്ന പരമേശ്വരന്‍ സമസ്ത ജീവജാലങ്ങളുടേയും ഹിതത്തിനും എല്ലാവിദ്യകളേയും അറിയുവാന്‍ പ്രാപ്തരാക്കുന്നതിനുമായി ഓരോ കല്പത്തിന്റെ ആരംഭത്തിലും വേദോപദേശം നല്‍കുന്നു. എങ്ങനെയാണോ പിതാവ് അഥവാ അധ്യാപകന്‍ പുത്രന്മാരെയും ശിഷ്യന്മാരേയും’നീ ഇങ്ങനെ ചെയ്യൂ അഥവാ ഇപ്രകാരം പറയൂ,സത്യവചനം ചൊല്ലൂ’എന്നിങ്ങനെ ഉപദേശിക്കുമ്പോള്‍ ബാലകന്മാരും ശിഷ്യന്മാരും സത്യം മാത്രമേ പറയൂ,

പിതാവിനെയും ആചാര്യനേയും സേവിക്കും,അസത്യം പറയുകയില്ല എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നത്,ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ പോലെ തന്നെയാണ്’അഗ്‌നിമീളേ’തുടങ്ങിയ വേദമന്ത്രങ്ങളാലും അറിയേണ്ടത്. എന്തെന്നാല്‍ ഈശ്വരന്‍ സമസ്ത ജീവജാലങ്ങളുടേയും സുഖത്തിനുവേണ്ടിയാണ് വേദങ്ങളെ പ്രകടമാക്കിയത്. അഗ്‌നിമീളേ എന്ന മന്ത്രത്തില്‍ പരോപകാരം ഫലമാവുന്നതിനാല്‍’ഈളേ’എന്ന പദം ഉത്തമപുരുഷനായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. (അഗ്‌നിമീളേ….) പരമാര്‍ത്ഥത്തിന്റേയും വ്യവഹാരവിദ്യയുടേയും സിദ്ധിക്കുവേണ്ടി അഗ്നിശബ്ദത്തെ പരമേശ്വരന്‍,ഭൗതികം എന്നീ രണ്ടര്‍ത്ഥങ്ങളായി എടുക്കുന്നു. പണ്ടുകാലത്ത് ആര്യന്മാര്‍ അശ്വവിദ്യയുടെ പേരില്‍ ശീഘ്രഗമനത്തിന്റെ ഹേതുവായ ശില്പവിദ്യയെ ഉല്പന്നമാക്കിയിരുന്നു. അത് അഗ്‌നിവിദ്യയുടെ തന്നെ ഉന്ന തിയായിരുന്നു. സ്വയം പ്രകാശമുള്ളവന്‍,എല്ലാറ്റിന്റേയും പ്രകാശകന്‍, അനന്ത ജ്ഞാനവാന്‍ തുടങ്ങിയ ഹേതുക്കളുള്ളതിനാല്‍ അഗ്‌നി ശബ്ദത്താല്‍ പരമേശ്വരനെ ഗ്രഹിക്കണം. അതുപോലെ രൂപം,ദാഹം,പ്രകാശം,വേഗം,ഛേദനം മുതലായ ഗുണങ്ങളുള്ളതിനാലും ശില്പവിദ്യയുടെ മുഖ്യ ഘടകം മുതലായ ഹേതുക്കളാലും പ്രഥമ മന്ത്രത്തില്‍ ഭൗതികാര്‍ത്ഥത്തേയുംഗ്രഹിക്കുന്നു.?

(കടപ്പാട്: മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദഭാഷ്യം)

Tags: VedaHinduismവേദാ സ്വാധ്യായം
കെ.എം. രാജന്‍ മീമാംസക്
കെ.എം. രാജന്‍ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറല്‍മണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.