താനൂര്‍: മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് . വോട്ടര്‍മാരെയും, പ്രവര്‍ത്തകരെയും സ്വാധീനിക്കാന്‍ പരിതോഷികം വാഗ്ദാനം ചെയ്ത് മുസ്ലീംലീഗ് നേതാവ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേററ് അംഗമായ കെ എന്‍ മുത്തുക്കോയ തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.യുഡിഎഫ് സ്ഥാനാർഥിക്ക് 300 ൽ അധികം വോട്ടുകൾ നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 10000 രൂപ വീതം നിയോജക മണ്ഡലം കമ്മിറ്റി നൽകുമെന്നാണ് പ്രഖ്യാപനം.
കൂടാതെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുന്ന 3 ബൂത്ത് കമ്മിറ്റികൾക്ക് 25000, 15000, 10000 രൂപ വീതം നൽകുമെന്നും നേതാവ് പറയുന്നുണ്ട്. പ്രഖ്യാപനം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞദിവസം തവനൂർ നിയോജകമണ്ഡലത്തിൽ സമാനമായ രീതിയിൽ കൂടുതൽ വോട്ട് സമാഹരിക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് വിദേശയാത്ര പ്രഖ്യാപിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവ ഹാജിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും പുറത്തുവന്ന വീഡിയോയിലാണ് തെരഞ്ഞെടുപ്പ് ചട്ടലംഘന പ്രസ്താവനയുള്ളത്. നിയോജകമണ്ഡലം യുഡിഎഫ് നേതാക്കളെ സാക്ഷിനിർത്തിയാണ് മുസ്ലിം ലീഗ് നേതാവിന്റെ പ്രഖ്യാപനം.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ കാണാം
https://x.com/janmabhumidaily/status/2038518664354488331
















