തൃശൂര്‍: കുഴിമന്തികഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത. വടക്കഞ്ചേരി വാല്‍ക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെ മകള്‍ ലെന ജോണ്‍(25) ആണ് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തുവെച്ച് മരിച്ചത്. കുഴിമന്തി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നും ഉടന്‍ തന്നെ ആലുവായിലെ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ പറയുന്നത്.
എന്നാല്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് മറ്റ് പാടുകളുണ്ടായിരുന്നു, ഇത് സമ്മര്‍ദ്ദം കാരണം ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇത് കണ്ടില്ലെന്ന് നടിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് വീട്ടുകാരെ വിളച്ചത് ഡോക്ടര്‍ എന്ന വ്യാജേനയാണ്. ലെന ആശുപത്രിയിലാണെന്നും സീരിയസ് ആണെന്നുമാണ് വീട്ടുകാരെ അറിയിച്ചത്. കുറച്ചുകഴിഞ്ഞ് വീണ്ടും വിളിച്ച് കുട്ടി മരിച്ചുപോയി എന്നും അറിയിക്കുകയായിരുന്നു. ഇതിനുശേഷം അര്‍ഷാദും സൂഹൈനും ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ആശുപത്രി അധികൃതരും നാട്ടുകാരും ചേര്‍ന്ന് ഇവരെ സിസിടിവിയുടെ സഹായത്തോടെ തടഞ്ഞുവെയ്‌ക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെന്ന് പറഞ്ഞ് പാലക്കാട്ടെ വീട്ടില്‍ നിന്ന് പോയ ലെനയെ ആലുവയിലെ ഓസോണ്‍ ഹോട്ടലില്‍ മൂന്ന് ദിവസം താമസിപ്പിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അര്‍ഷാദ്, സുഹൈന്‍ എന്നിവരെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ നഴ്‌സിങ് പഠിച്ച് രണ്ടുവര്‍ഷമായി അവിടെത്തന്നെ ജോലി ചെയ്തു വരികയായിരുന്നു ലെന. ഇവിടുന്ന് വിദേശത്ത് ജോലിക്ക് പോകാനായി ഐഇഎല്‍ടിഎസ് കോഴ്‌സിന് പഠിക്കാന്‍ എറണാകുളത്ത് പോയി എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
എന്നാല്‍ ഒരു വര്‍ഷംമുമ്പ് ഈ കോഴ്‌സ് പാസായതാണ് ലെനയെന്നാണ് അറിയുന്നത്. എന്നാല്‍ പിതാവ് ജോണ്‍ പറയുന്നത് നഴ്‌സിങുമായി ബന്ധപ്പെട്ടുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതായിട്ടാണ് മകള്‍ തന്നോട് പറഞ്ഞതെന്നാണ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
















