കാസര്‍ഗോട്: മഞ്ചേശ്വരത്ത് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനായി മതസംഘടനകളുടെ ഇടപെടലുണ്ടായെന്ന് തുറന്നു പറഞ്ഞ് എസ്ഡിപിഐക്ക് വേണ്ടി മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന കെ എം അഷ്റഫ്.യുഡിഎഫ് മത സംഘടനകളില്‍ സ്വാധീനം ചെലുത്തിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചത്.
ബിജെപിക്ക് ശക്തമായ അടിത്തറയുളള മണ്ഡലമാണ് മഞ്ചേശ്വരം.ഇവിടെ ബി ജെ പിയെ നേരിയ വ്യത്യാസത്തിലാണ് മുസ്ലീം ലീഗ് തോല്‍പ്പിക്കുന്നത്. അത് തന്നെ അപരനെയൊക്കെ കളത്തിലിറക്കി ബി ജെ പിക്ക് കിട്ടേണ്ട വോട്ട് പിടിച്ച് മാറ്റിയുളള കുതന്ത്രങ്ങളാണ് പയറ്റുന്നത്.
ഇത്തവണയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ബി ജെ പിക്ക് വേണ്ടി മത്സരരംഗത്തുളളത്.എന്നാല്‍ എസ് ഡി പി ഐ മത്സരിച്ചാല്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുമെന്നും സുരേന്ദ്രന് അനായാസം ജയിക്കാന്‍ കഴിയുമെന്നും മനസിലാക്കി യു ഡി എഫ് മതസംഘടനകളില്‍ സമ്മര്‍ദ്ദം ചെലുത്തി എസ്ഡിപിഐക്ക് വേണ്ടി പത്രിക നല്‍കിയ കെ എം അഷ്റഫിനെ പിന്മാറാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു.മുസ്ലീം ലീഗിന്റെ എ കെ എം അഷറഫാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗമാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരിക്കണമെന്ന നിലപാടായിരുന്നു അഷ്റഫിനും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതില്‍ എസ്ഡിപിഐ പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ 2016 ല്‍ 89 വോട്ടിനും 2021 ല്‍ 855 വോട്ടിനുമാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മറ്റൊരു മുസ്ലീം പ്രാമുഖ്യമുളള പാര്‍ട്ടിയായ പി ഡി പി സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
















