ന്യൂദൽഹി: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഇന്ധന വിലയിൽ വൻ വർദ്ധന വരുത്തിയപ്പോൾ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും വർദ്ധന ‘ഉപേക്ഷിച്ച്’ മോദി സർക്കാർ ലോകത്തിന് മാതൃകയായി. അതായത് നടപ്പിലാക്കാമായിരുന്ന വില വർദ്ധന ഉപേക്ഷിച്ച് അത് എണ്ണക്കമ്പനികൾ ആ നഷ്ടം സഹിക്കും. ഒരുലിറ്റർ പെട്രോളിന് കൂടാമായിരുന്ന 24 രൂപ കുറച്ചു, ഡീസലിന് കൂടാമായിരുന്ന 30 രൂപ കുറച്ചു. എക്‌സൈസ് തീരുവ ഉപേക്ഷിച്ചാണ് ഈ നടപടി. ഡീസലിന്റെ തീരുവ പൂർണ്ണമായുപേക്ഷിച്ചു, പെട്രോളിന്റേത് 13 രൂപയിൽനിന്ന് 3 രൂപയാക്കി.
ഭാരതത്തിന്റെ ഈ നടപടി ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. മോദി സർക്കാരിന്റെ നയതന്ത്രവും കരുതലുമാണ് ഈ തീരുമാനമെടുക്കാൻ സഹായകമായതെന്ന് സാമ്പത്തിക- നയതന്ത്ര വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ഭാരതത്തിന് ആവശ്യത്തിന് ക്രൂഡ് ഓയിൽ തടസമില്ലാതെ ലഭിക്കുന്നു, വൻ കരുതൽ ശേഖരമുള്ളതിനാൽ മോദിയുടെ ഭരത്തിൽ പൗരന്മാർക്ക് ഊർജ്ജമേഖലയിൽ പ്രതിസന്ധി ഉണ്ടാകുകയുമില്ലെന്ന് അവർ വിലയിരുത്തുന്നു.
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിലെ പ്രതിസന്ധിയിൽ ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില 30 മുതൽ 50 ശതമാനം വരെയും, വടക്കേ അമേരിക്കയിൽ ഏകദേശം 30 ശതമാനവും, യൂറോപ്പിൽ 20 ശതമാനവും, ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം 50 ശതമാനവും വർദ്ധിപ്പിച്ചു. ക്രൂഡ് ഓയിൽ വിലയിൽ വന്ന വർദ്ധനവാണ് കാരണം. ഇത് പ്രകാരം ഭാരതത്തിൽ നടപ്പിലാക്കേണ്ട വിലവർദ്ധന മോദി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കിടയിലും അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള വർധനവിൽ നിന്ന് ഭാരത പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഉപഭോക്താക്കളുടെ മേൽ ഭാരം ചുമത്തുന്നതിനുപകരം സർക്കാർ ആ സാമ്പത്തിക ഭാരം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പുരി പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവന ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ നടത്തും.
കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 70 ഡോളറിൽ നിന്ന് ഏകദേശം 122 ഡോളറായി ഉയർന്നു. ലോക രാജ്യങ്ങളെ ഇത് ബാധിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില 30 മുതൽ 50 ശതമാനം വരെ കൂട്ടി. വടക്കേ അമേരിക്കയിൽ ഏകദേശം 30 ശതമാനം കൂടി. യൂറോപ്പിൽ 20, ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം 50 ശതമാനം എന്നിങ്ങനെയാണ് വർദ്ധന.
ഈ സാഹചര്യത്തിൽ സർക്കാരിന് രണ്ട് വഴികളാണുണ്ടായിരുന്നത്. ഒന്ന്: മറ്റ് രാജ്യങ്ങളെപ്പോലെ വിലകൾ ഗണ്യമായി വർദ്ധിപ്പിക്കുക. രണ്ട്: വിലവർദ്ധിപ്പിക്കാതെ ആ സാമ്പത്തിക ബാധ്യതകൾ സർക്കാർ വഹിക്കുക. അതിൽ രണ്ടാമത്തെ വഴി സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവഴി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതുവഴി രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം വർദ്ധിക്കുകയാണ്.
കയറ്റുമതി നികുതി ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പരാമർശിച്ചു. അന്താരാഷ്‌ട്ര പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നതിനാൽ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഏതൊരു റിഫൈനറിയും കയറ്റുമതി നികുതി നൽകേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധീരവും ദീർഘവീക്ഷണവുമുള്ള തീരുമാനത്തിന് പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും മന്ത്രി നന്ദി പറഞ്ഞു.
















