കാസര്‍ഗോഡ്: 172 കിലോമീറ്റര്‍ വേഗത്തില്‍ അപകടകരമായി കാര്‍ ഓടിച്ച് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.പതിനാറുകാരനാണ് കൂട്ടുകാരോടൊപ്പം ഈ വിക്രിയ കാട്ടിയത്.
കുട്ടിയുടെ മാതാവിനെതിരെയാണ് കേസെടുത്തത്. മുപ്പത്തിയൊമ്പത് വയസുളള മാതാവാണ് കാറിന്റെ ആര് സി ഉടമ.
ഈ മാസം 20ന് രാവിലെ 8.30നു കണ്വതീര്ഥയിലാണ് കേസിനാധാരമായ സംഭവം.ഇതിനു മുമ്പും കുട്ടി ഇത്തരത്തില്‍ അപകടകരമായി കാറോടിച്ച് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
















