തിരുവനന്തപുരം:വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ വൈശാഖന്‍ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്.വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.കെ. മുരളി ജയിക്കുമെന്നാണ് വൈശാഖന്‍ സതീശന്‍ കമന്റിട്ടത്.
ഒരു മാധ്യമത്തില്‍ വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു പൊലീസുകാരന്‍ കമന്റിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടാണ് സസ്‌പെന്‍ഷന്‍.
സേനയ്‌ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും സസ്പന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
















