കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് അധിക സമയം അനുവദിച്ച് ഹൈക്കോടതി.അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി.
കൊടിമര പുനപ്രതിഷ്ഠയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംഭാവനായി ലഭിച്ചത് 300 ഗ്രാം സ്വര്‍ണം മാത്രമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് സ്വര്‍ണം പൂശിയതില്‍ 20 സാക്ഷികളുടെ മൊഴിയെടുത്തെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.
പാളികളുടെ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കും. കൊടിമര പുനഃപ്രതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കിച്ച് കേസ് ഹൈക്കോടതി തീര്‍പ്പാക്കി.
















