പ്രതാപ്ഗഡ് ; 18 കുട്ടികളും, രണ്ട് ഭാര്യമാരുമുള്ള മുൻ ഗ്രാമത്തലവനെ പെൺസുഹൃത്തും, കുടുംബവും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. മുസ്തക ഗുൽഷൻ ഷെയ്ഖാണ് കൊല്ലപ്പെട്ടത്.
പെൺസുഹൃത്തായ സുമൻ ഗൗതമിനെ മൂന്നാം നിക്കാഹ് കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു മുസ്തക. എന്നാൽ യുവതിയ്ക്ക് മുസ്തകയെ വിവാഹം കഴിക്കാൻ താല്പര്യമില്ലായിരുന്നു . മുസ്തകയുടെ ഭീഷണിയിൽ മനം മടുത്ത കാമുകി സഹോദരനുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും മുസ്തകയെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
മാർച്ച് 18 ന് ബൈക്കിൽ സുമനെ കണ്ട് നിക്കാഹിന്റെ കാര്യം സംസാരിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ മുസ്തക തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സുമനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെട്ടത്. പോലീസ് സുമനെ കസ്റ്റഡിയിലെടുത്തപ്പോൾ യുവതി കുറ്റസമ്മതം നടത്തി. മുസ്തക തന്നെ കാണാനും, വിവാഹത്തിനും സമ്മർദ്ദം ചെലുത്തുകയും നിരന്തരം ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന് സുമൻ പറഞ്ഞു.
തന്നെ കാണാനെന്ന വ്യാജേന സുമൻ മുസ്തകയെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് സുമനും സഹോദരൻ അതുലും സുഹൃത്ത് അരുണും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് മുസ്തകയെ ആക്രമിച്ചു. അടി വളരെ ശക്തമായതിനാൽ മുസ്തക തൽക്ഷണം മരിച്ചു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ മൃതദേഹം ചാക്കിലാക്കി കനാൽ തീരത്ത് ഉപേക്ഷിച്ചു. സുമനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒളിവിൽ പോയ സഹോദരനെയും സുഹൃത്തിനെയും കണ്ടെത്താൻ അന്വേഷണം നടക്കുന്നു.
















