കൊച്ചി: അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് എറണാകുളത്ത് ചേര്‍ന്ന സാംബവ മഹാസഭ സംസ്ഥാന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പട്ടികവിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവശ ക്രിസ്ത്യാനികള്‍ക്കുകൂടി നല്‍കണമെന്ന ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന യഥാര്‍ത്ഥ പട്ടികവിഭാഗങ്ങളുടെ സംവരണവും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കലാണ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രങ്ങള്‍ തടയാനുള്ള നിയമപ്രകാരം ലഭിക്കേണ്ട നിയമ പരിരക്ഷയും ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ഇവര്‍ക്കും നല്‍കണമെന്ന ശിപാര്‍ശയും അംഗീകരിക്കരുത്. തെരഞ്ഞെടുപ്പുകളില്‍ സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു പട്ടികജാതിക്കാരുടെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് സമഗ്രമായ അന്വേഷണവും സമുദായ സംഘടനയുടെ സാക്ഷ്യപത്രവും നിര്‍ബന്ധമാക്കണം.
പട്ടികജാതിക്കാര്‍ മതപരിവര്‍ത്തനം നടത്തിയാല്‍ അവര്‍ പട്ടികജാതിക്കാരുടെ സംവരണത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ല. എന്നാല്‍ ഇത്തരക്കാര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് സംസ്ഥാനവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍ 50 ശതമാനവും തിരുവനന്തപുരം ജില്ലയിലാണ്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, ആധാര്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ പട്ടികജാതിക്കാരുടെ മതവും പേരും ഉള്‍പ്പെടുത്തുകയും അതേ അവസരത്തില്‍ പള്ളികളിലെ മതവും പേരും സ്വീകരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ നടത്തി തട്ടിപ്പ് നടത്തുകയാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാംബവ മഹാസഭ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സംസ്ഥാന പ്രസിഡന്റ് സോമന്‍ പാമ്പായിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇട്ടിഷാജി, വൈസ് പ്രസിഡന്റ് ബലറാം, ട്രഷറര്‍ സി.എസ്. കൃഷ്ണന്‍കുട്ടി, കെ.ജെ. രാജു, കെ.സി. രാമചന്ദ്രന്‍ കെ. ബാലകൃഷ്ണന്‍, മണി.കെ, വി.കെ. ദാസന്‍, വി.പി. തങ്കച്ചന്‍, സുധീഷ് ആദിച്ചനല്ലൂര്‍, ശശി ആലാം പാടത്ത്, കെ.എം. രാജന്‍- പാലക്കാട്, സി.ഡി. രാജന്‍, സീമ സുഭാഷ്്, കെ.എസ്. കവിത എന്നിവര്‍ പ്രസംഗിച്ചു.













