Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:19 am IST
in India
പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ലഖ്നൗ: ഭാരതത്തിലെ സൈനിക കേന്ദ്രങ്ങളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് ചാരംശൃംഖലയിലെ 22 പേരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു.

മാര്‍ച്ച് 14ന് ഗാസിയാബാദിലെ കൗശംബി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പരിശോധനയിലാണ് ഈ ശൃംഖലയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് നടന്ന വ്യാപകമായ തിരച്ചിലിലാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതികള്‍ പിടിയിലായത്.

റെയില്‍വേ ട്രാക്കുകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും സമീപം യുവാക്കള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് പാകിസ്ഥാനിലെ ലാഹോര്‍ കേന്ദ്രമായുള്ള ഭീകരശൃംഖലയിലാണ്.
രാജ്യത്തെ സുപ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, ദല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും പ്രമുഖ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ജിപിഎസ് ലൊക്കേഷനുകളും പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് ഇവര്‍ കൈമാറിയതായി പോലീസ് സ്ഥിരീകരിച്ചു.

സുഹൈല്‍ മാലിക്, നൗഷാദ് അലി, സമീര്‍ (ഷൂട്ടര്‍) എന്നിവരാണ് ഈ ശൃംഖലയെ നിയന്ത്രിച്ചിരുന്നത്. 50ഓളം തന്ത്രപ്രധാന സ്ഥലങ്ങള്‍ ഇവര്‍ നിരീക്ഷിച്ചിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആയിരക്കണക്കിന് സിം കാര്‍ഡുകളും ഒടിപി തട്ടിപ്പ് വഴിയുള്ള ആശയവിനിമയ സംവിധാനങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കളെ സോഷ്യല്‍ മീഡിയ വഴി സ്വാധീനിച്ച് 5000 മുതല്‍ 20000 രൂപ വരെ നല്‍കിയാണ് ഇവര്‍ ചാരപ്പണിക്കായി നിയോഗിച്ചിരുന്നത്.

ദല്‍ഹി-ജമ്മു റെയില്‍വേ ഇടനാഴിയില്‍ സൈനിക നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ സോളാര്‍ പവര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും ഭീകരര്‍ ശ്രമം നടത്തി. ദല്‍ഹി കാന്റോണ്‍മെന്റിലും സോണിപ്പറ്റിലും ഇത്തരത്തിലുള്ള കാമറകള്‍ ഇതിനോടകം പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ നേപ്പാളിലേക്കും ഈ ചാരശൃംഖല വ്യാപിച്ചുകിടക്കുന്നുണ്ട്. കേസിലെ പ്രധാനിയായ സമീര്‍ എന്ന ഭീകരനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം വ്യാപിപ്പിച്ചു.

Tags: Pakistani spyterror attack in Indiaterrists arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.