തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. നിലവിൽ പവന് 1,04,800 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,100 രൂപയാണ് നൽകേണ്ടത്. വിപണിവിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 249.90 രൂപയും കിലോയ്‌ക്ക് 2,49,900 രൂപയുമാണ് ഇന്ന് വെള്ളിക്ക് നൽകേണ്ടത്.
മാർച്ച് 23ന് അപ്രതീക്ഷിത കയറ്റിറക്കങ്ങളാണ് സ്വർണം നടത്തിയത്. നാല് തവണയാണ് വില മാറിയത്. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. 23ാം തീയതി രാവിലെ 102680 രൂപയായിരുന്നെങ്കിൽ ഉച്ചയ്‌ക്ക് വില 99,480 രൂപയായി ഇടിഞ്ഞു. എന്നാൽ ഈ ആശ്വാസത്തിന് മണിക്കൂറുകൾ മാത്രമായിരുന്നു ആയുസ്.
സ്വർണവില ഇനിയും താഴുമെന്ന സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളെ തകർത്ത് വൈകുന്നേരം 101080 രൂപയായും രാത്രിയോടെ 105080 രൂപയായും സ്വർണവില കുതിച്ചു. സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.













