കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്കേറ്റു. പയ്യന്നൂര്‍ ഏഴിലോട് വച്ച് ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് അപകടം.
ജയരാജന്‍ സഞ്ചരിച്ച കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. താടിക്ക് പരിക്കേറ്റ ജയരാജന്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കാഞ്ഞങ്ങാട്ടേക്ക് പോയി.
പരിക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്.കാസര്‍കോട്ടേക്കുളള യാത്രയ്‌ക്കിടെയാണ് അപകടമുണ്ടായത്.
















