Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 01:30 pm IST
in Entertainment

സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിന് കാരണം മാതാ അമൃതാനന്ദമയി അമ്മയാണെന്ന് നടി ഷീല. മരണം വരെ അഭിനയിക്കണമെന്ന് ഉപദേശിച്ച് തന്റെ മനസ് മാറ്റിയതിൽ അമ്മയ്‌ക്ക് വലിയ പങ്കുണ്ടെന്നും ഷീല ഒരിക്കൽ അമൃത ടിവി റെ‍ഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോൾ വെളിപ്പെടുത്തി. കുറേക്കാലം അഭിനയിക്കാതിരുന്നപ്പോൾ ഇനി അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ കൺഫ്യൂഷനായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ​ഗായകൻ കൃഷ്ണചന്ദ്രന്റെ ഭാര്യ വനിതയുമായി സംസാരിക്കുന്നത്. അവർ മാതാ അമൃതാനന്ദമയി അമ്മയെ കാണാൻ പോവുകയാണെന്ന് പറഞ്ഞു. വനിതയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. വലിയ വലിയ ആൾക്കാരെ കാണാൻ ആ​ഗ്രഹമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ വനിത ക്ഷണിച്ചപ്പോൾ അവർക്കൊപ്പം അമ്മയെ കാണാൻ പോയി.

ചെന്നൈ കോടംമ്പക്കത്ത് പോയാണ് കണ്ടത്. ചെന്നയുടൻ തന്നെ ഞാൻ വന്നതറിഞ്ഞ് അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഒരുപാട് സമയം അമ്മയുമായി സംസാരിച്ചു. അമ്മ എന്റെ മടിയിൽ കിടന്നു. അമ്മയപ്പോലെയാണെന്ന് പറഞ്ഞു. ഞാൻ ഉടനെ അവരെ കെട്ടിപിടിച്ചു. എന്തോ ഒരു സന്തോഷം ആ സമയത്ത് അനുഭവപ്പെട്ടു. എന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. ഞാൻ അഭിനയി‌ക്കണോ വേണ്ടയോ എന്ന് അമ്മയോട് ഞാൻ ചോദിച്ചു. തീർച്ചയായും അഭിനയിക്കണം. ഷീല എന്ന ജന്മം ഒരു അഭിനേത്രിയാണ്. അതുകൊണ്ട് മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു. ആ ഒരു വാക്ക് എന്നെ പ്രചോ​ദിപ്പിച്ചു. ശേഷം ഞാൻ വീട്ടിലേക്ക് വന്നു. പിന്നീട് സത്യൻ അന്തിക്കാട് വിളിച്ചു. റോൾ എന്താണെന്നും സിനിമയുടെ ഔട്ട്ലൈനും എന്നോട് പറഞ്ഞു. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു.

അങ്ങനെ മനസിനക്കരയിൽ അഭിനയിച്ചു. വീണ്ടും അഭിനയിക്കുമ്പോൾ ജനങ്ങൾ സ്വീകരിക്കുമോ വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ എന്നൊക്കെ ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. അങ്ങനെ സിനിമയുടെ റിലീസിനുശേഷം ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം ആരും അറിയാതെ മനസിനക്കരെ കാണാൻ തിയേറ്ററിൽ പോയി. എന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതോടെ കരഘോഷമായിരുന്നു. അത് കണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു.

അമ്മയാണ് തിരിച്ച് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് കൺഫ്യൂഷനിലായിരുന്ന ഞാൻ തീരുമാനം മാറ്റിയതെന്നും ഷീല പറഞ്ഞു. 1982ൽ ആശ എന്ന സിനിമ ചെയ്തശേഷം ഷീല അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ദാമ്പത്യത്തിനും മക്കളുടെ ഭാവിക്കുമായി‌രുന്നു പ്രാധാന്യം കൊടുത്തിരുന്നത്.

22 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഷീല മലയാളത്തിലേക്കും അഭിനയത്തിലേക്കും തിരിച്ച് വന്നത്. ജയറാം, നയൻതാര, ഇന്നസെന്റ്, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത തുടങ്ങി വലിയൊരു താരനിര തന്നെ മനസിനക്കരെയിൽ ഷീലയ്‌ക്കൊപ്പം അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ‌യിൽ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിച്ചത്.

കരിയറിന്റെ തുടക്കകാലത്ത് നയൻതാര ചെയ്ത സിനിമ കൂടിയായിരുന്നു മനസിനക്കരെ. സിനിമയുടെ ഷൂട്ട് കഴിഞ്ഞശേഷം നയൻതാര എപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. വളരെ നല്ല സ്ത്രീയാണ്. അവർക്ക് മൂവ്മെന്റ്സ് ഒന്നും അധികം വരില്ല. പക്ഷെ ഹെവി സ്റ്റെപ്സ് മാസ്റ്റേഴ്സ് കൊടുക്കും. സ്റ്റെപ്പ് അൽപ്പം പിഴച്ചാലും ആരും ശ്രദ്ധിക്കാതിരിക്കാനുള്ള പൊടിക്കൈ അവർക്ക് പറഞ്ഞ് കൊടുത്തത് ഞാനാണ്.

നന്നായി ചിരിച്ചുകൊണ്ട് മൂവ്മെന്റ്സ് ചെയ്താൽ മതി അപ്പോൾ ആളുകൾ നമ്മുടെ മുഖമെ ശ്രദ്ധിക്കൂവെന്ന് ഞാൻ പറഞ്ഞു. ഇന്ന് വരെയും ഞാൻ പറഞ്ഞ് കൊടുത്ത ആ ടിപ്സ് നയൻതാര ഉപയോ​ഗിക്കുന്നുണ്ട്. അവരുടെ സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാകും എന്നും ഷീല പറയുന്നു.

Tags: Latest newsActress Sheelamatha amruthananthamayiMalayalam Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Mollywood

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)
India

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.