ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിക്കുകയും അതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡ് ഒടുവില്‍ നിലപാട് മാറ്റി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിര്‍ദേശപ്രകാരമാണ് പുതിയ നിലപാട് കോടതിയെ അറിയിച്ചത്.
ശബരിമലയില്‍ ലിംഗവിവേചനമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്ന ബോര്‍ഡ് യുവതീ പ്രവേശത്തിന് മാത്രമാണ് വിലക്കുള്ളതെന്നും ചൂണ്ടിക്കാട്ടി. ശബരിമല പ്രത്യേക വിഭാഗത്തില്‍പെടുന്ന ക്ഷേത്രമാണ്. അവിടെ യുവതികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ആ വിലക്ക് തുടരണം. മതപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനും നടപ്പാക്കാനും ബോര്‍ഡിന് അധികാരമുണ്ട്. സത്യവാങ്മൂലത്തില്‍ ബോര്‍ഡ് പറഞ്ഞു. പ്രത്യേക മതവിഭാഗത്തില്‍പെടുന്ന ക്ഷേത്രങ്ങള്‍ക്ക് ഭരണഘടനയുടെ 26 (രണ്ട് ബി) അനുച്ഛേദ പ്രകാരം മതപരമായ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനും നടപ്പാക്കാനും സാധിക്കും. കേരളത്തില്‍ ആയിരത്തിലേറെ അയ്യപ്പക്ഷേത്രങ്ങളുണ്ട്. എന്നാല്‍ നൈഷ്ഠിക ബ്രഹ്‌മചാരിയായ അയ്യപ്പനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരേയൊരു ക്ഷേത്രം കാനന ക്ഷേത്രമായ ശബരിമലയാണ്, ബോര്‍ഡ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ തിരിച്ചടി ഭയന്ന് സര്‍ക്കാരും പഴയ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. യുവതീ പ്രവേശത്തില്‍ വിദഗ്ധരുടെ നിലപാ
ട് അറിയണമെന്നും അതനുസരിച്ചേ തീരുമാനം എടുക്കാവൂയെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
















