മലപ്പുറം: കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്. പാണക്കാട് എത്തി അംഗത്വം എടുക്കും. മദ്രസ ബോർഡ് ചെയർമാനായിരുന്നു.
കൊടുവള്ളിയിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും എൽഡിഎഫിന് താൻ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
പിന്നീട്, ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നതായും ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തിരുന്നു.
















