ന്യൂഡൽഹി ; നടനും, ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഇന്നലെ 7, ലോക് കല്യാൺ മാർഗിൽ വന്ന ഒരു യുവ സുഹൃത്തിനൊപ്പം ‘ എന്ന കുറിപ്പോടെയാണ് മോദി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാർ കുടുംബത്തിനൊപ്പം മോദിയെ കാണാൻ എത്തിയത്. കൃഷ്ണകുമാറിന്റെ മകൾ ദിയകൃഷ്ണയുടെ മകനാണ് ഓമി.മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു.
‘‘ദൈവീകം ഈ ബന്ധം…ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു . ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ജയ്‌ഹിന്ദ് “ എന്നാണ് ചിത്രങ്ങൾക്കൊപ്പം കൃഷ്ണകുമാർ പങ്ക് വച്ച കുറിപ്പ്.അഹാന, ഹൻസിക, ഇഷാനി, ദിയ കൃഷ്ണ–അശ്വിൻ എന്നിവർക്കൊപ്പവും പ്രധാനമന്ത്രി പ്രത്യേകം ചിത്രമെടുത്തു.പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഹാനയും ഇഷാനിയും ഹൻസികയും പ്രത്യേകം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്
















