തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എൻഡിഎ. തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ മത്സരിക്കും. അരുവിക്കരയിൽ നടൻ വിവേക് ഗോപനും മത്സരിക്കും. ചിറയിൻകീഴിൽ കോൺഗ്രസിൽ നിന്നും വിട്ട് ബിജെപിയിൽ ചേർന്ന ബി.എസ് അനൂപ് മത്സരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അനൂപ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
11 പേരാണ് മൂന്നാമത്തെ പട്ടികയിലുള്ളത്
പീരുമേട് – വി രതീഷ്
പുതുപ്പള്ളി – രവീന്ദ്രനാഥ് വാകത്താനം
മാവേലിക്കര – അജിമോൻ
അടൂർ – പന്തളം പ്രതാപൻ
ചവറ – കെ. ആർ രാജേഷ്
ചടയമംഗലം – ആർ എസ് അരുൺ രാജ്
ചി റയിൻ കീഴ് – ബി. എസ് അനൂപ്
തിരുവനന്തപുരം – കരമന ജയൻ
അരുവിക്കര – വിവേക് ഗോപൻ
കോവളം – ടി. എൻ സുരേഷ്
നെയ്യാറ്റിൻകര – എസ് രാജശേഖരൻ നായർ
















