ഇസ്ലാമബാദ്: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ഈദിനോടനുബന്ധിച്ച് മസൂദ് പങ്കുവെച്ച 21 മിനിറ്റ് നീണ്ട ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് ഈ സംശയം വ്യാപകമായി ഉയര്‍ന്നത്.
ഓഡിയോ സന്ദേശത്തില്‍ ഉടനീളം ബുദ്ധിമുട്ടിയാണ് മസൂദ് സംസാരിക്കുന്നത്. നിരന്തരം ചുമയ്‌ക്കുകയും ചെയ്യുന്നുണ്ട്. മസൂദിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയിലാണെന്നും രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സൈനിക നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മസൂദിന്റെ തന്ത്രപരമായ നീക്കമാണിതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ പാക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മസൂദ് അതീവ ഗുരുതരാവസ്ഥയില്‍ ആയാല്‍ ഇളയ സഹോദരന്‍ അബ്ദുള്‍ റൗഫ് അസറിനാകും ജെയ്‌ഷെയുടെ ചുമതല.
















