
ടെഹ്റാന് വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് ഇറാനില്‍ കാണുന്നത്. അതായത് മൊസാദ് എന്ന ഇസ്രയേല്‍ ചാരസംഘടനയ്ക്ക് നേതാക്കള്‍ ഈ നിമിഷത്തില്‍ എവിടെയാണ് എന്ന വിവരം നല്‍കുന്നത് ഇറാന്‍കാര്‍ തന്നെയാണ് എന്നതാണ് വസ്തുത.
എന്തുകൊണ്ടാണ് ഇറാന്‍കാര്‍ തന്നെ സ്വന്തം നേതാക്കളെ ഒറ്റുന്നത്?:ഇങ്ങിനെ ഒറ്റിക്കൊടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഉയര്‍ന്ന പ്രതിഫലമാണ്. ചാരപ്രവര്‍ത്തനത്തിന് തയ്യാറാവുന്ന ഇറാന്‍കാര്‍ക്ക് ഇസ്രയേല്‍ കോടികളാണ് വാഗ്ദാനം ചെയ്യുന്നത്. മൊസാദില്‍ ചേരുകയോ ചാരപ്പണി നടത്തിക്കൊടുക്കുകയോ ചെയ്യുന്ന ഇറാനികള്‍ക്ക് ആയുഷ്‌കാല സംരക്ഷണവും പ്രതിഫലവും ഇസ്രായേല്‍ നല്‍കിക്കൊണ്ടിരിക്കെ ഇറാനിലെ ഒരു നേതാവിനും രക്ഷയില്ല.
ഇറാനില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ അടുക്കളക്കാരിയായി ഇറാന്‍കാരി ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയിരുന്നു. ഇവര്‍ കൃത്യമായി ആയത്തൊള്ള അലി ഖമേനിയുടെ ലൊക്കേഷനുകള്‍ നല്‍കിക്കൊണ്ടേയിരുന്നു. അതായത് ഇറാനിലെ ഓരോ നേതാവിന്റെയും നീക്കങ്ങള്‍ അതത് സമയം ഇസ്രയേലിന് നല്‍കാന്‍ ഇറാന്‍കാരായ ചാരനുണ്ടെന്നതിനാല്‍ ഇറാന് രക്ഷയില്ല.
ആയത്തൊള്ള അലി ഖൊമേനിയുടെ പൂന്തോട്ടക്കാരനും മൊസാദിന് വേണ്ടി വിവരങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ വധിച്ചത് മകനോടൊപ്പം ടെഹ്‌റാനിലുള്ള മകളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു. ലാരിജാനിയുടെ മകളുടെ ഓരോ നീക്കവും ആ വീട്ടിലെ വേലക്കാരികള്‍ നിരിക്ഷിച്ച് വിവരങ്ങള്‍ മൊസാദിന് കൈമാറുന്നുണ്ടായിരുന്നു..ടെഹ്‌റാന് കിഴക്ക്, പര്‍ദിസ് മേഖലയിലുള്ള മകളുടെ വസതിയില്‍ വച്ചാണ് ലാരിജാനിയെ ഇസ്രയേല്‍ ഇല്ലാതാക്കിയത്. അയല്‍വാസിയായ ചാരന്‍ മൊസാദിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഇസ്രയേല്‍ ബോംബിട്ടു.
ഇറാന്‍ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൗസാവിയെ വധിക്കാന്‍ വനിതകളെ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ സുരക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ യുവതികള്‍ പ്രലോഭിച്ച് മേധാവിയുടെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.
ഇറാനിലെ മതപുരോഹിതന്‍മാരെ വരെ വശീകരിക്കാന്‍ മൊസാദ് സുന്ദരികളായ വനിതകളെ ചാരന്‍മാരാക്കി. കിടപ്പറ പങ്കിട്ട് പോലും ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തും.
ആയത്തൊള്ള അലി ഖൊമേനിയുടെ നീക്കങ്ങള്‍ രണ്ടു വര്‍ഷമായി ചോരുന്നുണ്ടായിരുന്നു. ഖൊമനിയുടെ വീട്ടിലെ ജോലിക്കാരിലുമുണ്ടായിരുന്നു ചാരന്‍മാര്‍. ആയത്തൊള്ള അലി ഖമേനിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനിയും കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ അംഗരക്ഷരിലും മൊസാദിന്റെ ചാരന്‍മാരുണ്ടായിരുന്നു.