കൊച്ചി :പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ എല്‍ദോസ് കുന്നപ്പിള്ളില്‍. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ പാര്‍ട്ടി നിരവധി സ്ഥാനങ്ങള്‍ നല്‍കി.സ്ഥാനങ്ങള്‍ നല്‍കുമ്പോള്‍ പാര്‍ട്ടിയെ സ്‌നേഹിക്കുകയും അത് നല്‍കാത്തപ്പോള്‍ തളളിപ്പറയുകയും ചെയ്യുന്നത് മോശമല്ലേ എന്നും എല്‍ദോസ് പ്രതികരിച്ചു. പാര്‍ട്ടിക്കെതിരെ മത്സരിക്കരുതെന്ന് തന്റെ മാതാവും പറഞ്ഞെന്ന് എല്‍ദോസ് കുന്നപ്പിളളില്‍ പറഞ്ഞു.
എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.പെരുമ്പാവൂരില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാവി കാര്യങ്ങള്‍ ഇന്ന് അറിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിളളില്‍ പറഞ്ഞിരുന്നു.
















